റീ​മേ​ക്ക് ചി​ത്ര​ങ്ങ​ള്‍ ചെ​യ്യാ​ന്‍ ഇ​ഷ്ട​മി​ല്ല, ഒരിക്കലും ചെയ്യുകയുമില്ല: വി​ജ​യ് ദേ​വ​ര​കൊ​ണ്ട
Tuesday, August 16, 2022 10:27 AM IST
വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ റി​ലീ​സി​നൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം ലൈ​ഗ​റി​ന് മ​റ്റൊ​രു ചി​ത്ര​വു​മാ​യി സാ​മ്യ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി ന​ട​ന്‍. ര​വി തേ​ജ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച അ​മ്മാ നാ​ന്നാ ഓ ​ത​മി​ളാ അ​മ്മാ​യി എ​ന്ന ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്കാ​ണ് ലൈ​ഗ​ര്‍ എ​ന്നാ​യി​രു​ന്നു വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന​ത്. ഇ​തി​ന് മ​റു​പ​ടി​യു​മാ​യി വി​ജ​യ് ത​ന്നെ​യാ​ണ് രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

ര​വി തേ​ജ​യു​ടെ ചി​ത്ര​വു​മാ​യി ലൈ​ഗ​റി​ന് യാ​തൊ​രു സാ​മ്യ​വു​മില്ല. ത​നി​ക്ക് എ​റെ ഇ​ഷ്ട​മു​ള്ള ചി​ത്ര​മാ​ണ് അ​മ്മാ നാ​ന്നാ ഓ ​ത​മി​ളാ അ​മ്മാ​യി. എ​ന്നാ​ല്‍ ലൈ​ഗ​ര്‍ അ​തി​ല്‍ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മി​ക്‌​സ​ഡ് മാ​ര്‍​ഷ്യ​ല്‍ ആ​ര്‍​ട്‌​സാ​ണ് പ്ര​ധാ​ന​മാ​യും ഉ​ള്ള​ത്. അ​മ്മ മ​ക​ന്‍ ബ​ന്ധം ഈ ​ചി​ത്ര​ത്തി​ലു​മു​ണ്ട്. എ​ന്നാ​ല്‍ ഒ​രു​പോ​ലെ​യ​ല്ല. ഞാ​ന്‍ ഒ​രി​ക്ക​ലും റീ​മേ​ക്ക് ചി​ത്ര​ങ്ങ​ള്‍ ചെ​യ്യി​ല്ല. അ​ങ്ങ​നെ ചെ​യ്യു​ന്ന​ത് ഇ​ഷ്ട​വു​മ​ല്ല. ന​ട​ന്‍ പ​റ​ഞ്ഞു.

പു​രി ജ​ഗ​ന്നാ​ഥ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ലൈ​ഗ​ര്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്നെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ചി​ത്ര​മാ​യി​രു​ന്നു അ​മ്മാ നാ​ന്നാ ഓ ​ത​മി​ളാ അ​മ്മാ​യി​യും. ര​മ്യ കൃ​ഷ്ണ​ന്‍, വി​ഷു റെ​ഡ്ഡി, റോ​ണി​ത് റോ​യ്, ആ​ലി, ഗെ​റ്റ് അ​പ് ശ്രീ​നു, മ​ക​ര​ന്ദ് ദേ​ശ്പാ​ണ്ഡേ എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

ക​ര​ണ്‍ ജോ​ഹ​ര്‍,പു​രി ജ​ഗ​ന്നാ​ഥ്, ചാ​ര്‍​മി കൗ​ര്‍, അ​പൂ​ര്‍​വ മെ​ഹ്ത എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 25-ന് ​ചി​ത്രം തി​യ​റ്റ​റി​ലെ​ത്തും. എം.​കു​മ​ര​ന്‍ സ​ണ്‍ ഓ​ഫ് മ​ഹാ​ല​ക്ഷ്മി എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്കാ​യി​രു​ന്നു അ​മ്മാ നാ​ന്നാ ഓ ​ത​മി​ളാ അ​മ്മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.