വിനയ് ഗോവിന്ദിന്‍റെ ചിത്രത്തിൽ ജയറാം നായകൻ
Wednesday, October 10, 2018 9:59 AM IST
വിനയ് ഗോവിന്ദിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ ജയറാം നായകനാകുന്നു. കിളി പോയി, കോഹിനൂർ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് വിനയ് ഗോവിന്ദ്. പേര് നിശ്ചയിച്ചിട്ടില്ലാത്ത ഈ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ലോനപ്പന്‍റെ മാമോദീസ എന്ന ചിത്രത്തിലാണ് ജയറാം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിലും ജയറാമാണ് നായകൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.