വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ 'ശ​ല​മോ​ന്‍'; ടീ​സ​ർ
Tuesday, January 17, 2023 3:48 PM IST
വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ജി​തി​ന്‍ പ​ത്മ​നാ​ഭ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന 'ശ​ല​മോ​ന്‍' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ര്‍ പു​റ​ത്തി​റ​ങ്ങി.

ചെ​ല്ലാ​ന​ത്തെ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് ചേ​ട്ട​ന്മാ​രു​ടെ​യും അ​വ​രു​ടെ അ​നു​ജ​ന്‍ ശ​ല​മോ​ന്‍റോ​യും അ​മ്മ​യു​ടെ​യും ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് ശ​ല​മോ​ന്‍. ചെ​ല്ലാ​ന​ത്തി​ന് പു​റ​ത്തു​ള്ള ജീ​വി​തം തേ​ടി​പ്പോ​കു​ന്ന ശ​ല​മോ​ന്‍റെ യാ​ത്ര​യും തു​ട​ര്‍​ന്ന് ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന ര​സ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളു​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.



നി​സ്സാം ഗൗ​സ് ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം പാ​പ്പി​നു നി​ര്‍​വ​ഹി​ക്കു​ന്നു. ഇ​ഫാ​ര്‍ മീ​ഡി​യ - റാ​ഫി മ​തി​ര അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം പെ​പ്പ​ര്‍​കോ​ണ്‍ സ്റ്റു​ഡി​യോ​സി​ന് വേ​ണ്ടി നോ​ബി​ള്‍ ജോ​സ് ആ​ണ് നി​ര്‍​മി​ക്കു​ന്ന​ത്.

ദി​ലീ​ഷ് പോ​ത്ത​ന്‍, സു​ധി കോ​പ്പ, കി​ച്ചു ടെ​ല്ല​സ്, അ​ല്‍​ത്താ​ഫ് സ​ലിം, ആ​ദി​ല്‍ ഇ​ബ്രാ​ഹിം, വി​ശാ​ഖ് നാ​യ​ര്‍, സ​മ്പ​ത്ത് റാം, ​ബി​റ്റോ ഡേ​വി​സ്, പൗ​ളി വ​ത്സ​ന്‍, സൗ​മ്യ മേ​നോ​ന്‍, അ​ഞ്ജ​ലി നാ​യ​ര്‍, ബോ​ബ​ന്‍ സാ​മു​വ​ല്‍, സോ​ഹ​ന്‍ സീ​നു​ലാ​ല്‍, ബി​നോ​യ് ന​മ്പാ​ല, സൂ​ര​ജ് പോ​പ്‌​സ്, പ​രീ​ക്കു​ട്ടി, അ​ന്‍​സ​ല്‍ പ​ള്ളു​രു​ത്തി എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.