ഇ​ന്ദ്ര​ന്‍​സി​ന് അ​ഭി​ന​യി​ക്കാ​ന്‍ അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞു; ക​യ്യേ​റ്റം ചെ​യ്ത​ത് പു​റ​ത്ത് നി​ന്നു​ള്ള​വ​ര്‍: നി​ര്‍​മാ​താ​വ്
Saturday, June 3, 2023 10:36 AM IST
ആ​റാ​ട്ട് സി​നി​മ​യു​ടെ റി​വ്യു പ​റ​ഞ്ഞ് ശ്ര​ദ്ധേ​യ​നാ​യ സ​ന്തോ​ഷ് വ​ർ​ക്കി​യെ ക​യ്യേ​റ്റം ചെ​യ്തു എ​ന്ന രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്ന് വി​ത്തി​ൻ സെ​ക്ക​ൻ​ഡ്സ് സി​നി​മ​യു​ടെ നി​ർ​മാ​താ​വ് സം​ഗീ​ത് ധ​ർ​മ​രാ​ജ​ൻ.

സി​നി​മ മു​ഴു​വ​ൻ കാ​ണാ​തെ ചി​ത്രം മോ​ശ​മാ​ണെ​ന്ന് പ​റ​ഞ്ഞ​തി​ന് പു​റ​ത്തു​നി​ന്നു​ള്ള​വ​രാ​ണ് ക​യ്യേ​റ്റം ചെ​യ്ത​തെ​ന്നും സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു വി​ധ​ത്തി​ലു​ള്ള ക​യ്യേ​റ്റ​ശ്ര​മ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സം​ഗീ​ത് പ​റ​യു​ന്നു.



""ഞ​ങ്ങ​ൾ അ​യാ​ളെ ക​യ്യേ​റ്റം ചെ​യ്തി​ട്ടി​ല്ല. ചോ​ദി​ക്കു​ന്ന​ത് ന​മ്മു​ടെ വി​കാ​ര​മാ​ണ്. ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച മൂ​ന്ന് ചെ​റു​പ്പ​ക്കാ​ര്‍ അ​ല​വ​ലാ​തി പി​ള്ളേ​രാ​ണെ​ന്ന് പ​റ​യു​ന്നു​ണ്ട്. ഇ​ന്ദ്ര​ന്‍​സി​ന് അ​ഭി​ന​യി​ക്കാ​ന്‍ അ​റി​യി​ല്ല എ​ന്ന് പ​റ​ഞ്ഞു.

അ​ദ്ദേ​ഹ​ത്തി​ന് ദേ​ശീ​യ അ​വാ​ര്‍​ഡ് കൊ​ടു​ത്ത ജൂ​റി​യെ​ക്കാ​ള്‍ വ​ലു​താ​ണോ ആ​റാ​ട്ട​ണ്ണ​ന്‍റെ അ​ഭി​പ്രാ​യം. നെ​ഗ​റ്റീ​വ് പ​റ​യാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല, എ​ന്നെ​കൊ​ണ്ട് പ​റ​യി​പ്പി​ച്ച​താ​ണെ​ന്നാ​ണ് ആ​റാ​ട്ട​ണ്ണ​ന്‍ പി​ന്നീ​ട് പ​റ​ഞ്ഞ​ത്. നെ​ഗ​റ്റീ​വ് പ​റ​ഞ്ഞ​തി​ന​ല്ല. സി​നി​മ കാ​ണാ​തെ നെ​ഗ​റ്റീ​വ് പ​റ​ഞ്ഞ​താ​ണ് ചോ​ദ്യം ചെ​യ്ത​ത് എ​ന്നാ​ണ് സം​ഗീ​ത് ധ​ര്‍​മ​രാ​ജ​ന്‍ പ​റ​യു​ന്ന​ത്.



സ​ന്തോ​ഷ് വ​ര്‍​ക്കി പ​ത്ത് മി​നി​ട്ട് പോ​ലും ചി​ത്രം ക​ണ്ടി​ട്ടി​ല്ലെ​ന്ന് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ വി​ജേ​ഷ് പി. ​വി​ജ​യ​നും പ​റ​ഞ്ഞു. ""ന​മ്മു​ടെ കൂ​ട്ട​ത്തി​ല്‍ നി​ന്നു​ള്ള ആ​ള​ല്ല അ​യാ​ളെ ക​യ്യേ​റ്റം ചെ​യ്ത​ത്. ഇ​ന്ദ്ര​ന്‍​സേ​ട്ട​നെ അ​നാ​വ​ശ്യം പ​റ​യു​ന്നോ എ​ന്ന് ചോ​ദി​ച്ചാ​ണ് അ​വ​ര്‍ ക​യ്യേ​റ്റം ചെ​യ്ത​ത്. പ​ത്ത് മി​നി​റ്റ് പോ​ലും അ​ദ്ദേ​ഹം സി​നി​മ ക​ണ്ടി​ട്ടി​ല്ല.

ര​ണ്ട് വ​ര്‍​ഷ​ത്തെ ക​ഷ്ട​പ്പാ​ടാ​ണ് ഈ ​സി​നി​മ. ബ്രാ​ഹ്മാ​ണ്ഡ ചി​ത്ര​മൊ​ന്നും അ​ല്ല ഞ​ങ്ങ​ളു​ടേ​ത്. ചെ​റി​യ സി​നി​മ​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ എ​ത്ര​യോ സി​നി​മ​ക​ൾ ഡി​ഗ്രേ​ഡ് ചെ​യ്തി​രി​ക്കു​ന്നു''. വി​ജേ​ഷ് പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച​ കൊ​ച്ചി വ​നി​ത–​വി​നീ​ത തി​യ​റ്റ​റി​ൽ വ​ച്ചാ​ണ് ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ സ​ന്തോ​ഷി​നെ മ​ർ​ദി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ജൂ​ൺ ര​ണ്ടി​നു റി​ലീ​സ് ചെ​യ്ത ‘വി​ത്തി​ൻ സെ​ക്ക​ൻ​ഡ്സ്’ എ​ന്ന സി​നി​മ​യു​ടെ റി​വ്യു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു സം​ഘ​ർ​ഷം. സി​നി​മ മു​ഴു​വ​ൻ കാ​ണാ​തെ സ​ന്തോ​ഷ് മോ​ശം അ​ഭി​പ്രാ​യം പ​റ​ഞ്ഞെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ത​ർ​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.