അ​നു​ഭ​വമാണ് ഗുരു: നയൻ താര
Tuesday, November 13, 2018 9:50 AM IST
അ​നു​ഭ​വ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന ത​ന്നെ രൂ​പ​പ്പെ​ടു​ത്തി എ​ടു​ത്ത​തെ​ന്ന് തെ​ന്നി​ന്ത്യ​ൻ താ​രം ന​യ​ൻ​താ​ര. മ​റ്റു​ള​ള​വ​ർ​ക്ക് വേ​ണ്ടി സ്വ​ന്തം ജീ​വി​തം മാ​റ്റി​വ​യ്ക്ക​രു​ത്. ചു​റ്റി​നു​മു​ള്ള​വ​ർ ഇ​ന്നു ന​മ്മ​ളെ കാ​ണു​ന്ന​തു പോ​ലെ​യാ​യി​രി​ക്കി​ല്ല നാ​ളെ കാ​ണു​ക. അ​തുകൊ​ണ്ട് പു​തു​മ​യോ​ടെ വേ​ണം എ​ന്നും സ​മൂ​ഹ​ത്തെ നോ​ക്കി കാ​ണു​വാ​ൻ. ആ​രോ​ടും ഒ​ന്നി​നോ​ടും പ​രാ​തി​യി​ല്ല.

ക​ഥ​യ്ക്ക് പ്രാധാ​ന്യം നോ​ക്കി​യാ​ണ് സി​നി​മ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ആ ​തീ​രു​മാ​നം ശ​രി​യാ​ണെ​ന്ന് സി​നി​മ​ക​ളു​ടെ വി​ജ​യ​ത്തി​ൽ നി​ന്ന് തോ​ന്നു​ന്നു. പു​തി​യ സം​വി​ധാ​യ​ക​രു​ടെ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കാ​നാ​ണ് കൂ​ടു​ത​ൽ താത്പ​ര്യം. കാ​ര​ണം അ​വ​രു​ടേ​ത് ഫ്ര​ഷ് ഐ​ഡി​യയാ​യി​രി​ക്കു​മെ​ന്നും ന​യ​ൻ​സ് പ​റ​യു​ന്നു. ഏ​റെ പ്രൈ​വ​സി ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രാ​ളാ​ണ് താ​ൻ. എ​ന്‍റെ ര​ഹ​സ്യ​ങ്ങ​ൾ എന്‍റേതു​മാ​ത്ര​മാ​യി സൂ​ക്ഷി​ക്കാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

2003 ൽ ​സ​ത്യ​ൻ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത മ​ന​സി​ന​ക്ക​രെ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​യ​ൻ​സ് സി​നി​മാ ലോ​ക​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. പി​ന്നീ​ട് താ​രം അ​ന്യ​ഭാ​ഷ ചി​ത്ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു. തെ​ന്നി​ന്ത്യ​യി​ൽ നാ​യ​കന്മാ​രോ​ട് ഒ​പ്പ​ത്തി​നൊ​പ്പം പി​ടി​ച്ചുനി​ൽ​ക്കു​ന്ന​ താ​ര​മാ​ണ് ന​യ​ൻ​സ്. ഏ​റ്റ​വും ഒ​ടു​വി​ൽ പുറ​ത്തു വ​ന്ന ഇ​മൈ​ക്ക നൊ​ടി​ക​ൾ തെ​ന്നി​ന്ത്യ​യി​ൽ സൂ​പ്പ​ർ ഡ്യൂ​പ്പ​ർ ഹി​റ്റാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.