വി​ഷ്ണു വി​ശാ​ലും ബാ​ഡ്മി​ന്‍റ​ൻ താ​രം ജ്വാ​ല ഗു​ട്ട​യും ഒ​ന്നാ​കു​ന്നു
Tuesday, April 13, 2021 6:39 PM IST
തെ​ന്നി​ന്ത്യ​ൻ സി​നി​മാ താ​രം വി​ഷ്ണു വി​ശാ​ലും ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്‍റ​ൻ താ​രം ജ്വാ​ല ഗു​ട്ട​യും ത​മ്മി​ൽ വി​വാ​ഹി​ത​രാ​കു​ന്നു.​ഏ​പ്രി​ൽ 22ന് ​വി​വാ​ഹം ന​ട​ക്കു​മെ​ന്ന വി​വ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പു​റ​ത്തു​വി​ട്ട​ത്. 'jwalavished' എ​ന്ന ഹാ​ഷ്ടാ​ഗി​നൊ​പ്പ​മാ​ണ് വി​വാ​ഹ വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്.

ജീ​വി​തം ഒ​രു യാ​ത്ര​യാ​ണ്. അ​തി​നെ ചേ​ർ​ത്തു​പി​ടി​ക്കേ​ണ്ട​തു​ണ്ട്, വി​ശ്വാ​സം ഉ​ണ്ട്, അ​തോ​ടൊ​പ്പം ആ​ദ്യ ചു​വ​ടെ​ടു​ക്കു​ക​യാ​ണ്, എ​ല്ലാ​വ​രു​ടെ​യും സ്നേ​ഹ​വും പ്രാ​ർ​ത്ഥ​ന​യും ഉ​ണ്ടാ​ക​ണം എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വി​ഷ്ണു ക്ഷ​ണ​ക്ക​ത്ത് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ടു​നി​ന്ന പ്ര​ണ​യ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹം ചെ​യ്യു​ന്ന​ത്.

ആ​ദ്യ ഭാ​ര്യ ര​ജി​നി ന​ട​രാ​ജു​മാ​യി 2018ൽ ​വി​ഷ്ണു വി​വാ​ഹ മോ​ച​നം നേ​ടി​യി​രു​ന്നു. മു​ൻ ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ൻ ചാ​ന്പ്യ​ൻ ചേ​ത​ൻ ആ​ന​ന്ദു​മാ​യു​ള്ള ആ​റു വ​ർ​ഷ​ത്തെ വി​വാ​ഹ ബ​ന്ധം 2011ൽ ​ജ്വാ​ല അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.