ബോഡി ഡബിൾ ചെയ്തു; ബോ​ബി സിം​ഹ നി​യ​മ ന​ട​പ​ടി​ക്ക്
Monday, March 25, 2019 3:47 PM IST
ന​ട​ൻ ബോ​ബി സിം​ഹ അ​ഗ്നി ദേ​വി എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. അ‍​ഞ്ചു ദി​വ​സം മാ​ത്ര​മാ​ണ് ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്. തി​ര​ക്ക​ഥ​യി​ലെ ചെ​റി​യ പ്ര​ശ്ന​ങ്ങ​ൾ മൂ​ലം താ​രം ചി​ത്ര​ത്തി​ൽ നി​ന്ന് പി​ൻ​മാ​റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ചി​ത്ര​ത്തി​ൽ മു​ഴു​നീ​ളം ത​ന്‍റെ ബോ​ഡി ഡ​ബി​ൾ ചെ​യ്ത് ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് താ​ര​ത്തിന്‍റെ പ​രാ​തി.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ലൂ​ടെ​യാ​ണ് താ​രം ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ത​ന്‍റെ ശ​ബ്ദം പോ​ലും തെ​റ്റാ​യ രീ​തി​യി​ൽ മ​റ്റൊ​രാ​ളി​നെ കൊ​ണ്ട് ഡ​ബ്ബ് ചെ​യ്യി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നും താ​രം ആ​രോ​പി​ക്കു​ന്നു​ണ്ട്. ഇ​ത് ശ​രി​ക്കും തെ​റ്റാ​ണ്. താ​ൻ ഒ​രു ചെ​റി​യ ന​ട​നാ​ണ് . എ​ന്നെ വെ​റു​തെ വി​ടൂ​വെ​ന്നും താ​രം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.