വെ​ള്ള​ക്ക​ടു​വ​യെ ദ​ത്തെ​ടു​ത്ത് ശി​വ​കാ​ർ​ത്തി​കേ​യ​ൻ
Monday, October 15, 2018 4:12 PM IST
ത​മി​ഴ് താ​രം ശി​വ​കാ​ർ​ത്തി​കേ​യ​ൻ വെ​ള്ള​ക്ക​ടു​വ​യെ ദ​ത്തെ​ടു​ത്തു. വ​ണ്ട​ല്ലൂ​ർ അ​രി​ന​ഗ​ർ അ​ണ്ണാ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ നി​ന്ന് അ​നു എ​ന്നു പേ​രു​ള്ള പെ​ൺ വെ​ള്ള​ക്ക​ടു​വ​യെ​യാ​ണ് ശി​വ​കാ​ർ​ത്തി​കേ​യ​ൻ ദ​ത്തെ​ടു​ത്ത​ത്. ഇ​തി​നു​ള്ള അ​പേ​ക്ഷ അ​ദ്ദേ​ഹം നേ​ര​ത്തെ മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​രു​ന്നു.

ക​ടു​വ​യെ​ ആ​റ് മാ​സ​ത്തേ​ക്ക് ദ​ത്തെ​ടു​ക്കാനാ​യി 2.12 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ശി​വ​കാ​ർ​ത്തി​കേ​യ​ൻ മൃ​ഗ​ശാ​ല ഡ​യ​റ​ക്ട​ർ യു​വ​രാ​ജി​ന് കൈ​മാ​റി.

2009ൽ ​ന​ട​പ്പാ​ക്കി​യ അ​ഡോ​പ്ട് അ​നി​മ​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ദ​ത്തെ​ടു​ക്ക​ൽ ന​ട​ന്ന​ത്. മൃ​ഗ​ങ്ങ​ളെ നേ​രി​ട്ട് പ​രി​ച​രി​ക്കാ​നു​ള്ള സൗ​ക​ര്യ​വും പ​ദ്ധ​തി ന​ൽ​കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.