ഐ​ശ്വ​ര്യ റാ​യി​യും ന​യ​ൻ​താ​ര​യും ഒ​ന്നി​ക്കു​മോ?
Sunday, April 7, 2019 10:54 AM IST
മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഐ​ശ്വ​ര്യ റാ​യി​യും ന​യ​ൻ താ​ര​യും ഒ​ന്നി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം വ​ള​രെ നാ​ളു​ക​ളാ​യി മ​ണി​ര​ത്ന​ത്തി​ന്‍റെ മ​ന​സി​ലു​ള്ള പ്രൊ​ജ​ക്ട് ആണ്.

ക​ൽ​ക്കി കൃ​ഷ്ണ മൂ​ർ​ത്തി​യു​ടെ ച​രി​ത്ര​നോ​വ​ലാ​ണ് പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ. അ​മി​താ​ഭ് ബ​ച്ച​ൻ, വി​ക്രം, ജ​യം ര​വി, കാ​ർ​ത്തി, കീ​ർ​ത്തി സു​രേ​ഷ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

മ​ഹേ​ഷ് ബാ​ബു, വി​ജ​യ് തു​ട​ങ്ങി​യ താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി ഈ ​സി​നി​മ ത​യാ​റാ​ക്കാ​ൻ ക​രാ​ർ ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും ബ​ജ​റ്റി​ലെ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം സി​നി​മ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.