ജ‍യ്‌യും ഞാനും തമ്മിൽ: അ​ഞ്ജ​ലി ഒടുവിൽ തുറന്നുപറയുന്നു
Thursday, February 7, 2019 5:21 PM IST
തെ​ന്നി​ന്ത്യ​ൻ ഗോ​സി​പ്പ് കോ​ള​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന പ്ര​ണ​യ ക​ഥ​യാ​ണ് അ​ഞ്ജ​ലി​യു​ടേ​യും ജ​യ് യു​ടെ​യും. ഇ​വ​ർ ജോ​ഡി​യാ​യെ​ത്തി​യ എ​ങ്കേ​യും എ​പ്പോ​തും എ​ന്ന ചി​ത്രം ഹി​റ്റാ​യ​തിനു ശേ​ഷ​മാ​ണ് ഈ ​പ്ര​ണ​യ ക​ഥ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട ചി​ല ഫോ​ട്ടോ​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യും വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചു. അ​ന്നൊ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഇ​രു​വ​രും പ്ര​തി​കരിച്ചി​രു​ന്നി​ല്ല.​എ​ന്നാ​ലി​പ്പോ​ൾ ഇ​താ​ദ്യ​മാ​യി അ​ഞ്ജ​ലി ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ജ​യ്‌യുമാ​യു​ള്ള ബ​ന്ധ​ത്തെ കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ന്നു. ഒ​രു അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്ക​വേ​യാ​യി​രു​ന്നു ഈ ​തു​റ​ന്നു​പ​റ​ച്ചി​ൽ.

ജ​യ‌്‌യു​മാ​യി റി​ലേ​ഷ​നി​ലാ​യി​രു​ന്നെ​ന്നും ബ്രേ​ക്ക​പ്പ് ആ​യി എ​ന്നും ഗോ​സി​പ്പു​ണ്ട​ല്ലോ എ​ന്നാ​യി​രു​ന്നു ചോ​ദ്യം. അ​തി​ന് ഞാ​നെ​പ്പോ​ഴാ​ണ് പ്ര​ണ​യ​ത്തി​ലാ​യ​ത് എ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ പ്ര​തി​ക​ര​ണം. ഒ​രു അ​ഭി​മു​ഖ​ത്തി​ലും ജ​യ്‌യു​മാ​യി എ​ന്തെ​ങ്കി​ലും ബ​ന്ധ​മു​ള്ള​താ​യി ഞാ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. അ​തെ​ല്ലാം ഓ​രോ​രു​ത്ത​ർ സ​ങ്ക​ൽ​പ​ത്തി​ൽ ഉ​ണ്ടാ​ക്കു​ന്ന​താ​ണ്. നി​ങ്ങ​ൾ​ക്ക് വേ​ണ​മെ​ങ്കി​ൽ എ​ന്‍റെ അ​ഭി​മു​ഖ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാം.

പ​ണ്ടൊ​ക്കെ എ​ന്തെ​ങ്കി​ലും ഗോ​സി​പ്പു​ക​ൾ കേ​ട്ടാ​ൽ അ​തി​നുവേ​ണ്ടി സ​മ​യം ക​ള​യു​മാ​യി​രു​ന്നു. റൂ​മി​ൽ പോ​യി​രു​ന്ന് ക​ര​ഞ്ഞ് ബ​ഹ​ള​മു​ണ്ടാ​ക്കും. കാ​ണു​ന്ന​വ​രോ​ടൊ​ക്കെ ആ ​ഗോ​സി​പ്പി​നെ കു​റി​ച്ച് പ​റ​യും. ഇ​പ്പോ​ൾ ആ ​പ്ര​ശ്ന​മി​ല്ല. എ​ന്‍റെ വി​വാ​ഹം ന​ട​ന്നു എ​ന്ന വാ​ർ​ത്ത വ​ന്നാ​ൽ, എ​ന്തേ എ​ന്നോ​ട് ആ​രും പ​റ​ഞ്ഞി​ല്ല എ​ന്ന നി​ല​യി​ലേ​ക്ക് മാ​റി- അ​ഞ്ജ​ലി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.