മാ​രി 2വി​നും "ഒ​ടി​വ​ച്ച്' ത​മി​ഴ് റോ​ക്കേ​ഴ്സ്
Sunday, December 23, 2018 2:47 PM IST
റി​ലീ​സ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വി​ജ​യ് സേ​തു​പ​തി ചി​ത്രം സീ​ത​ക്ക​തി ഇ​ന്‍റ​ർ​നെ​റ്റി​ൽ എ​ത്തി​യ​തി​നു പി​ന്നാ​ലെ ധ​നു​ഷ് ചി​ത്രം മാ​രി 2വി​നും ഒ​ടി​വ​ച്ച് ത​മി​ഴ് റോ​ക്കേ​ഴ്സ്. ഇ​തി​നു മു​ൻ​പും നിരവധി സി​നി​മ​ക​ൾ തീ​യ​റ്റ​റു​ക​ളി​ലെ​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ത​മി​ഴ്റോ​ക്കേ​ഴ്സിന്‍റെ സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇ​ത് അ​വ​സാ​നി​പ്പി​ക്കു​വാ​ൻ പോ​ലീ​സ് ശ്ര​മം ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ഫ​ല​മൊ​ന്നും ക​ണ്ടി​രു​ന്നി​ല്ല.

ര​ജ​നി​കാ​ന്ത് ചി​ത്രം 2.0, മോ​ഹ​ൻ​ലാ​ൽ ചി​ത്രം ഒ​ടി​യ​ൻ എ​ന്നീ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളും ത​മി​ഴ്റോ​ക്കേ​ഴ്സ് ഇ​ന്‍റ​ർ​നെ​റ്റി​ൽ എ​ത്തി​ച്ചി​രു​ന്നു. സി​നി​മ വ്യ​വ​സാ​യ​ത്തെ ന​ശി​പ്പി​ക്കു​ന്ന ഈ ​പ്ര​വ​ണ​ത ഇ​ല്ലാ​താ​ക്കു​മെ​ന്ന് ത​മി​ഴ് ഫി​ലിം പ്രൊ​ഡ്യു​സേ​ഴ്സ് കൗ​ണ്‍​സി​ൽ പ​ല പ്രാ​വ​ശ്യം ആ​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ​യും അ​വ​രെ പി​ടി​കൂ​ടു​വാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

ബാ​ലാ​ജി മോ​ഹ​ൻ​സം​വി​ധാ​നം ചെ​യ്ത മാ​രി 2 റി​ലീ​സ് ചെ​യ്ത ദി​നം ത​ന്നെ​യാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ലും എ​ത്തി​യി​രി​ക്കു​ന്ന​ത്. ടോ​വി​നോ തോ​മ​സ്, സാ​യി പ​ല്ല​വി, വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.