കോ​ളി​വു​ഡി​ൽ ചു​വടുവച്ച് ആ​ദി​ൽ ഇ​ബ്രാ​ഹിം
Thursday, November 9, 2017 6:38 AM IST
റി​യാ​ലി​റ്റി ഷോ ​അ​വ​ത​ര​ക​നാ​യി എ​ത്തി മ​ല​യാ​ള സി​നി​മ​യി​ൽ സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ദി​ൽ ഇ​ബ്രാ​ഹിം കോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ത​മി​ഴി​ലെ മു​ൻ​നി​ര സം​വി​ധാ​യ​ക​രി​ലൊ​രാ​ളാ​യ കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജി​ന്‍റെ സം​വി​ധാ​ന സ​ഹാ​യി​യാ​യ വി​ജ​യ​രാ​ജ് സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ആ​ദി​ൽ എ​ത്തു​ന്ന​ത്.

"​മു​ൻ അ​റി​വാ​ൻ​' എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ത്രി​ല്ല​ർ ചി​ത്ര​ത്തി​ൽ ഹോ​ട്ട​ൽ മാ​നേ​ജ്മെന്‍റ് ബി​രു​ദ​ധാ​രി​യും ഒ​രു സ്ഥാ​പ​ന​ത്തി​ലെ ഗ​സ്റ്റ് റി​ലേ​ഷ​ൻ മാ​നേ​ജ​റു​മാ​യ ഒ​രു യു​വാ​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ജീ​വി​ത​ത്തി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ഈ ​മാ​സം പ​ത്തി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ഹ​ലോ ദു​ബാ​യ്ക്കാ​ര​നാ​ണ് ആ​ദി​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന ഏറ്റവും പുതിയ മ​ല​യാ​ള ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.