96ൽ ​ത​ന്‍റെ പാ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രെ ഇ​ള​യ​രാ​ജ
Wednesday, May 29, 2019 12:44 PM IST
പ​ഴ​യ ഹി​റ്റ് ഗാ​ന​ങ്ങ​ൾ സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​ന്‍റെ പ്രാ​പ്തി​ക്കു​റ​വു​കൊ​ണ്ടാ​ണെ​ന്ന് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഇ​ള​യ​രാ​ജ. വി​ജ​യ് സേ​തു​പ​തി​യും തൃ​ഷ​യും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച 96ൽ ​ഇ​ള​യ​രാ​ജ​യു​ടെ പാ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നാ​ണ് താ​രം ത​ന്‍റെ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ച​ത്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം മ​ന​സ് തു​റ​ന്ന​ത്.

ഒ​രു പ്ര​ത്യേ​ക കാ​ല​ഘ​ട്ട​ത്തി​ൽ ക​ഥ ന​ട​ക്കു​ന്നു എ​ന്ന​തു​കൊ​ണ്ട് ആ ​കാ​ല​ഘ​ട്ട​ത്തി​ൽ ഹി​റ്റാ​യി​രു​ന്ന ഗാ​നം ഉ​പ​യോ​ഗി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. അ​ങ്ങ​നെ ചെ​യ്യു​ന്ന​ത് വ​ള​രെ മോ​ശ​മാ​ണ്. സം​ഗീ​ത സം​വി​ധാ​യ​ക​ന് പ്രാ​പ്തി​യി​ല്ലാ​ത്ത​തി​നാ​ൽ നേ​ര​ത്തെ ഹി​റ്റാ​യ ഒ​രു പാ​ട്ട് അ​വ​ർ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. മ​നോ​ഹ​ര​മാ​യ പാ​ട്ട് ഉ​ണ്ടാ​ക്കാ​ൻ സം​ഗീ​ത സം​വി​ധാ​യ​ക​ന് സ്റ്റ​ഫി​ല്ലാ​ത്ത​താ​ണ് കാ​ര​ണ​മെ​ന്നും ഇ​ള​യ​രാ​ജ പ​റ​ഞ്ഞു.

കൂ​ടാ​തെ ഇ​ന്ന​ത്തെ സം​ഗീ​ത​സം​വി​ധാ​യ​ക​രെ ഉ​പ​ദേ​ശി​ക്കാ​ൻ ഞാ​ൻ ആ​രാ​ണെ​ന്നും ഇ​ള​യ​രാ​ജ ആ​രാ​ഞ്ഞു. എ​ന്നാ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തി​ന് ശേ​ഷ​മാ​ണ​അ ഇ​ള​യ​രാ​ജ​യു​ടെ പാ​ട്ടു​ക​ൾ 96ൽ ​ഉ​പ​യോ​ഗി​ച്ച​തെ​ന്ന് 96ന്‍റെ സം​വി​ധാ​യ​ക​ൻ സി. ​പ്രേം കു​മാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.