മൗ​നം വെ​ടി​ഞ്ഞ് ര​ജ​നി; ത​മ്മി​ല​ടി​ച്ച് ആ​രാ​ധ​ക​ർ
Friday, December 20, 2019 12:09 PM IST
പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ രാ​ജ്യ​ത്താ​ക​മാ​നം ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ര​ജ​നി​കാ​ന്തി​ന്‍റെ പ്ര​തി​ക​ര​ണം വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. ആ​ദ്യം ര​ജ​നി​കാ​ന്ത് മൗ​നം പാ​ലി​ച്ച​ത് ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു.

അ​ക്ര​മ​വും ക​ലാ​പ​വും ഒ​രു പ്ര​ശ്ന​ത്തി​നു​മു​ള്ള പ​രി​ഹാ​ര​മാ​ർ​ഗം ആ​കാ​ൻ പാ​ടി​ല്ല. രാ​ജ്യ സു​ര​ക്ഷ​യും അ​ഭി​വൃ​ദ്ധി​യും മ​ന​സി​ൽ വ​ച്ച് കൊ​ണ്ട് എ​ല്ലാ​വ​രും ഒ​രു​മി​ച്ച് നി​ൽ​ക്ക​ണ​മെ​ന്നാ​ണ് ഈ ​അ​വ​സ​ര​ത്തി​ൽ എ​നി​ക്ക് ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളോ​ട് പ​റ​യാ​നു​ള്ള​ത്. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ഹിം​സ എ​നി​ക്ക് വ​ലി​യ വേ​ദ​ന​യു​ള​വാ​ക്കു​ന്നു. ര​ജ​നി​കാ​ന്ത് ട്വി​റ്റ​റി​ൽ കു​റി​ച്ചു.

എ​ന്നാ​ൽ ര​ജ​നി​കാ​ന്ത് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​മാ​ളു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രും കു​റ​വ​ല്ല. തു​ട​ർ​ന്ന് #ShameOnYouSanghRajini, #IStandWithRajinikanth എ​ന്നീ ര​ണ്ട് ഹാ​ഷ് ടാ​ഗു​ക​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ട്രെ​ൻ​ഡിം​ഗ് ആ​കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.