ജെ. ​മ​ഹേ​ന്ദ്ര​ൻ അ​ന്ത​രി​ച്ചു
Tuesday, April 2, 2019 10:28 AM IST
പ്ര​മു​ഖ ത​മി​ഴ് സി​നി​മാ സം​വി​ധാ​യ​ക​ൻ ജെ. ​മ​ഹേ​ന്ദ്ര​ൻ (79) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ വ​സ​തി​യി​ൽ വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​ക്ക് സം​സ്കാ​രം ന​ട​ക്കും.

ജോ​സ​ഫ് അ​ല​ക്‌​സാ​ണ്ട​ര്‍ എ​ന്ന ജെ. ​മ​ഹേ​ന്ദ്ര​ന്‍ തി​ര​ക്ക​ഥാ​കൃ​ത്താ​യാ​ണ് സി​നി​മ​യി​ല്‍ എ​ത്തു​ന്ന​ത്. 1978ൽ ​മു​ള്ളും മ​ല​രും എ​ന്ന ചി​ത്ര​മാ​ണ് ആ​ദ്യം സം​വി​ധാ​നം ചെ​യ്ത​ത്. "ഉ​തി​രി​പ്പൂ​ക്ക​ൾ' എ​ന്ന ചിത്രമാണ് മ​ഹേ​ന്ദ്ര​ന് ഏ​റ്റ​വും പ്ര​ശ​സ്തി നേ​ടി​ക്കൊ​ടു​ത്ത സി​നി​മ.

നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള മഹേന്ദ്രൻ രജനികാന്ത് നായകനായ പേട്ടയിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അഥർവ നായകനായി എത്തിയ ബൂമറാംഗ് ആണ് മഹേന്ദ്രൻ അവസാനം അഭിനയിച്ച ചിത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.