കോമാളിക്കെതിരേ രജനി ആരാധകർ
Monday, August 5, 2019 10:39 AM IST
സൂപ്പർ സ്റ്റാർ രജനികാന്തിനെ യുവതാരം ജയംരവി പരിഹസിച്ചോ‍? തെന്നിന്ത്യൻ സിനിമാ ലോകത്ത് ചൂടുപിടിച്ച ചർച്ചയിതാണ്. വിവാദത്തിന് പിന്നാലെ എത്തിയ ജയംരവി ചിത്രം കോമാളിയുടെ ട്രെയലിറിനെതിരേയാണ് രജനി ആരാധകർ രോഷം തീർക്കുന്നത്.

നീ​ണ്ട 16 വ​ർ​ഷ​ത്തെ അ​ബോ​ധാ​വ​സ്ഥ​യി​ൽ നി​ന്നും ഒ​രാ​ൾ എ​ഴു​ന്നേ​ൽ​ക്കു​ന്ന​താ​ണ് കോമാളിയുടെ ഇ​തി​വൃ​ത്തം. പ്ര​ദീ​പ് രം​ഗ​നാ​ഥ​നാ​ണ് ചിത്രത്തിന്‍റെ സംവിധായകൻ. കാജൽ അഗർവാളാണ് ചിത്രത്തിലെ നായിക.

ര​ജ​നി​കാ​ന്തി​ന്‍റെ രാ​ഷ്ട്രീയ പ്ര​വേ​ശ​ന​ത്തെ ജയംരവി പ​രി​ഹ​സി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ആ​രാ​ധ​ക​ർ രോഷം പ്രകടിപ്പിക്കുന്നത്. ജയംരവി ചിത്രം ബ​ഹി​ഷ്ക്ക​രി​ക്ക​ണ​മെ​ന്നും ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.