ജീ​ത്തു ജോ​സ​ഫും കാ​ർ​ത്തി​യും ഒ​ന്നി​ക്കു​ന്നു ?
Tuesday, March 12, 2019 11:26 AM IST
മി​സ്റ്റ​ർ ആ​ൻ​ഡ് മി​സ് റൗ​ഡി​ക്കു ശേ​ഷം ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ൽ കാ​ർ​ത്തി നാ​യ​ക​നാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ഇ​തി​ന് സ്ഥി​രീ​ക​ര​ണ​മി​ല്ല. ചി​ത്ര​ത്തി​ൽ ജ്യോ​തി​ക​യും അ​ഭി​ന​യി​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

ക​മ​ൽ​ഹാ​സ​ൻ നാ​യ​ക​നാ​യി എ​ത്തി​യ പാ​പ​നാ​ശ​ത്തി​നു ശേ​ഷം ജീ​ത്തു സം​വി​ധാ​നം ചെ​യ്യു​ന്ന ത​മി​ഴ് ചി​ത്ര​മാ​ണി​ത്. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ ദൃ​ശ്യ​ത്തി​ന്‍റെ ത​മി​ഴ് പ​തി​പ്പാ​ണ് പാ​പ​നാ​ശം.

ബോ​ളി​വു​ഡി​ൽ, ഇ​മ്രാ​ൻ ഹ​ഷ്മി, റി​ഷി ക​പൂ​ർ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജീ​ത്തു സി​നി​മ സം​വി​ധാ​നം ചെ​യ്തി​രു​ന്നു. ചി​ത്രം ജൂ​ണി​ൽ റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.