മടങ്ങി വരവിന് കാരണം വിജയ് സേതുപതി: കസ്തൂരി
Saturday, April 27, 2019 11:31 AM IST
ഇ​പ്പോ​ള്‍ സി​നി​മ​യി​ൽ ധാ​രാ​ളം അ​വ​സ​ര​ങ്ങ​ള്‍ വ​രു​ന്നു​ണ്ടെ​ന്നും മ​ട​ങ്ങി​വ​ര​വി​ന് ത​ന്നെ പ്രേ​രി​പ്പി​ച്ച​ത് വി​ജ​യ് സേ​തു​പ​തി​യു​ടെ സി​നി​മ​ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​ണെ​ന്നും ക​സ്തൂ​രി. നാ​യ​ക​നാ​യും വി​ല്ല​നാ​യും ട്രാ​ന്‍​സ്ജ​ൻ​ഡ​റാ​യി​ട്ടു​മൊ​ക്കെ വി​ജ​യ് സേ​തു​പ​തി അ​ഭി​ന​യി​ക്കും. അ​തു​പോ​ലെ ത​നി​ക്കും ചെ​യ്യ​ണ​മെ​ന്ന് ക​സ്തൂ​രി പ​റ​ഞ്ഞു.

​ഇ​പി​സി​ഒ 302 എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ക​സ്തൂ​രി ഈ ​കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ​ല​ങ്ക​ധു​രൈ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​യി​ലാ​ണ് ന​ടി. ചി​ത്ര​ത്തി​ലെ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ കു​റി​ച്ചും സി​നി​മ​യെ കു​റി​ച്ചും ന​ടി വാ​ചാ​ല​യാ​യി.

ക​രി​യ​റി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു പൊ​ലീ​സ് ഓ​ഫീ​സ​റു​ടെ വേ​ഷം ചെ​യ്യു​ന്ന​ത്. കി​ര​ണ്‍ ബേ​ദി​യെ പോ​ലെ​യൊ​ക്കെ​യു​ള്ള ശ​ക്ത​മാ​യ സ്ത്രീ ​ക​ഥാ​പാ​ത്ര​മാ​ണെ​ന്ന് ക​സ്തൂ​രി പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.