ര​ജ​നി​കാ​ന്തി​നൊ​പ്പം ചെ​മ്പ​ൻ വി​നോ​ദ്
Wednesday, May 8, 2019 1:27 PM IST
ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി എ.​ആ​ർ. മു​രു​ക​ദോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ദ​ർ​ബാ​റി​ൽ മ​ല​യാ​ള താ​രം ചെ​മ്പ​ൻ വി​നോ​ദും. താ​ര​ത്തി​ന്‍റെ ക​ഥാ​പാ​ത്രം എ​ന്താ​ണെ​ന്നു​ള്ള​ത് വ്യ​ക്ത​മ​ല്ല. ഗോ​ലി സോ​ഡ2 എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ചെ​മ്പ​ൻ വി​നോ​ദ് അ​ഭി​ന​യി​ക്കു​ന്ന ത​മി​ഴ് ചി​ത്ര​മാ​ണ് ദ​ർ​ബാ​ർ.

ചി​ത്ര​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ​യും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ന്‍റെ​യും ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ര​ജ​നി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ന​യ​ൻ​താ​ര നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ എ​സ്.​ജെ. സൂ​ര്യ​യാ​ണ് വി​ല്ല​ൻ. മ​ല​യാ​ള​താ​രം നി​വേ​ദ തോ​മ​സും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.