സൂര്യയ്ക്കും രക്ഷയില്ല; റിലീസ്ദിനം തന്നെ എ​ൻ​ജി​കെ ഇന്‍റർനെറ്റിൽ
Friday, May 31, 2019 2:51 PM IST
സൂ​ര്യ നാ​യ​ക​നാ​യി എ​ത്തി​യ പു​തി​യ ചി​ത്രം എ​ൻ​ജി​കെ ത​മി​ഴ്റോ​ക്കേ​ഴ്സി​ന്‍റെ സൈ​റ്റി​ൽ. വെ​ള്ളി​യാ​ഴ്ച്ച റി​ലീ​സ് ചെ​യ്ത ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് സെ​റ്റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ന​ന്ദ ഗോ​പാ​ല​ൻ കു​മ​ര​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ സൂ​ര്യ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സാ​യി പ​ല്ല​വി, രാ​കു​ൽ പ്രീ​ത് സിം​ഗ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. എ​സ്.​ആ​ർ. പ്ര​കാ​ശ് ബാ​ബു, എ​സ്.​ആ​ർ. പ്ര​ഭു എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ച്ച​ത്.

സി​നി​മ വ്യ​വ​സാ​യ​ത്തി​ന് വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​രി​ക്കു​ന്ന ത​മി​ഴ് റോ​ക്കേ​ഴ്സി​നെ പൂ​ട്ടു​മെ​ന്ന് അധികൃതർ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി​ക​ളൊ​ന്നും ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ നി​ര​വ​ധി സി​നി​മ​ക​ൾ ത​മി​ഴ് റോ​ക്കേ​ഴ്സി​ന്‍റെ സൈ​റ്റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.