ന​യ​ൻ​താ​ര​യു​ടെ 14 വ​ർ​ഷ​ങ്ങ​ൾ; ആ​ശം​സ​യു​മാ​യി വി​ഘ്നേ​ഷ്
Wednesday, December 27, 2017 6:46 AM IST
ന​യ​ൻ​താ​ര സി​നി​മ​യി​ലെ​ത്തി​യി​ട്ട് 14 വ​ർ​ഷ​ങ്ങ​ൾ തി​ക​യു​ന്ന വേ​ള​യി​ൽ ആ​ശം​സ​ക​ളു​മാ​യി കാ​മു​ ക​ൻ വി​ഘ്നേ​ഷ്. 2003 ഡി​സം​ബ​ർ 25നാ​ണ് ന​യ​ൻ​താ​ര​യു​ടെ ആ​ദ്യ​സി​നി​മ​യാ​യ മ​ന​സി​ന​ക്ക​രെ റി​ലീ​സ് ചെ​യ്ത​ത്. സ​ത്യ​ൻ അ​ന്തി​ക്കാ​ടാ​യിരുന്നു ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. തി​രു​വ​ല്ല സ്വ​ദേ​ശി​നി​യാ​യ ഡ​യാന മ​റി​യം കു​ര്യ​ൻ സി​നി​മ​യ്ക്കാ​യി ന​യ​ൻ​താ​ര എ​ന്നു പേ​ര് മാ​റ്റു​ക​യാ​യി​രു​ന്നു.

ന​യ​നി​സ​ത്തി​ന്‍റെ 14 വ​ർ​ഷ​ങ്ങ​ൾ എ​ന്നാ​ണ് വി​ഘ്നേ​ഷ് ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്. ക്രി​സ്മ​സ് മ​ര​ത്തി​ന്‍റെ ചി​ത്ര​ത്തി​നൊ​പ്പം ത​ന്‍റെ​യും ന​യ​ൻ​താ​ര​യു​ടേ​യും ചി​ത്ര​ങ്ങ​ൾ വി​ഘ്നേ​ഷ് പോ​സ്റ്റ് ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ ക​രു​ത്തും വി​ജ​യ​ങ്ങ​ളും തു​ട​ർ​ന്നു​ണ്ടാ​ക​ട്ടെ​യെ​ന്നും ദൈ​വാ​നു​ഗ്ര​ഹ​ത്താ​ൽ മ​നോ​ഹ​ര​മാ​യ ക്രി​സ്മ​സ് ദി​ന​മാ​യി​രു​ന്നെ​ന്നും വി​ഘ്നേ​ഷ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.