പേരിനൊരു പ്രശ്നം..! നയൻസിന്‍റെ കൊ​ലൈ​യു​തി​ർ കാ​ലം തടഞ്ഞ് ഹൈ​ക്കോടതി
Wednesday, June 12, 2019 10:55 AM IST
ന​യ​ൻ​താ​ര നാ​യി​ക​യാ​കു​ന്ന കൊ​ലൈ​യു​തി​ർ കാ​ല​ത്തി​ന്‍റെ റി​ലീ​സ് മ​ദ്രാ​സ് ഹൈ​കോ​ട​തി ത​ട​ഞ്ഞു. സി​നി​മ​യു​ടെ പേ​രി​നെ സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണം.

അ​ന്ത​രി​ച്ച എ​ഴു​ത്തു​കാ​ര​ൻ സു​ജാ​ത രം​ഗ​രാ​ജ​ന്‍റെ നോ​വ​ലി​ന്‍റെ പേ​രാ​ണ് കൊ​ലൈ​യു​തി​ർ കാ​ലം. ഈ ​പേ​രി​ന്‍റെ പ​ക​ർ​പ്പ​വ​കാ​ശം സം​വി​ധാ​യ​ക​ൻ ബാ​ലാ​ജി കു​മാ​ർ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ത​ന്‍റെ അ​നു​മ​തി ഇ​ല്ലാ​തെ പേ​ര് ഉ​പ​യോ​ഗി​ക്കു​വാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് കാ​ണി​ച്ച് ബാ​ലാ​ജി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യെ തു​ട​ർ​ന്നാ​ണ് കോ​ട​തി റി​ലീ​സ് ത​ട​ഞ്ഞ​ത്.

ജൂ​ണ്‍ 14നാ​യി​രു​ന്നു സി​നി​മ​യു​ടെ റി​ലീ​സ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ച​ക്രി തൊ​ലേ​റ്റി​യാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. വാ​ഷു ബ​ഗ്നാ​നി​യാ​ണ് സി​നി​മ​യു​ടെ നി​ർ​മാ​താ​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.