നി​ത്യ ​മേ​നോ​ൻ ജ​യ​ല​ളി​ത​യാ​കും
Monday, September 24, 2018 2:58 PM IST
മു​ൻ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജെ. ​ജ​യ​ല​ളി​ത​യു​ടെ ജീ​വി​ത ക​ഥ പ​റ​യു​ന്ന സി​നി​മ​യി​ൽ ജ​യ​ല​ളി​ത​യു​ടെ വേ​ഷം നി​ത്യ മേ​നോ​ൻ ചെ​യ്യു​ന്നു​വെ​ന്ന് ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​റാ​ണ് ജ​യ​ല​ളി​ത​യു​ടെ വേ​ഷം ചെ​യ്യു​ന്ന​തെ​ന്ന് നേ​ര​ത്തെ വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. പ്രി​യ​ദ​ർ​ശി​നി ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ചി​ത്ര​ത്തി​ന് ദി ​അ​യ​ണ്‍ ലേ​ഡി എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. മ​റ്റു താ​ര​ങ്ങ​ൾ ആ​രൊ​ക്കെ​യെ​ന്ന് തീ​രു​മാ​ന​മാ​യി വ​രു​ന്ന​തേ​യു​ള്ളൂ. ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട, മ​ല​യാ​ളം, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി​ട്ട് സി​നി​മ എ​ത്തി​ക്കും.

ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ത​മി​ഴ് സം​വി​ധാ​യ​ക​ൻ എ.​ആ​ർ മു​രു​ഗ​ദോ​സ് പ്ര​കാ​ശ​നം ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.