ഓ​വി​യ​യു​ടെ ചി​ത്ര​ത്തി​ന് എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്
Saturday, February 9, 2019 9:52 AM IST
ബി​ഗ് ബോ​സ് ത​മി​ഴി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ന​ടി​യാ​ണ് മ​ല​യാ​ളി​യാ​യ ഓ​വി​യ. ബി​ഗ് ബോ​സ് ത​മി​ഴി​ന് ശേ​ഷം ത​മി​ഴ​ക​ത്ത് നി​ന്നു ധാ​രാ​ളം അ​വ​സ​ര​ങ്ങ​ൾ ഓ​വി​യ​യെ തേ​ടി​യെ​ത്തി. ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ളോ​ട്ട് ഒ​ട്ടും വി​രോ​ധ​മി​ല്ലാ​ത്ത ഓ​വി​യ ഏ​ത് ക​ഥാ​പാ​ത്ര​ത്തി​നും ത​യാ​റാ​യി​രു​ന്നു.

90 എംഎ​ൽ എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ സെ​ൻ​സ​റി​ങ് ക​ഴി​​ഞ്ഞു. എ ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്. സ്വ​ത​ന്ത്ര​യാ​യി ജീ​വി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ കാ​ഴ്ച​പ്പാ​ടി​ലൂ​ടെ​യാ​ണ് അ​നി​ത ഉ​ദീ​പ് സം​വി​ധാ​നം ചെ​യ്യു​ന്ന 90 എം ​എ​ലി​ന്‍റെ ക​ഥ പോ​കു​ന്ന​ത്.

പ്ര​ണ​യം, വി​വാ​ഹം, സെ​ക്സ് എ​ന്നി​വ​യൊക്കെ പു​തി​യ ത​ല​മു​റ​യി​ലെ ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ കാ​ഴ്ച​പ്പാ​ടി​ലൂ​ടെ പ​റ​യു​ന്ന ചി​ത്ര​ത്തി​ലെ ചി​ല സം​ഭാ​ഷ​ണ​ങ്ങ​ളാ​ണ് എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ൻ കാ​ര​ണം. ദ്വ​യാ​ർ​ത്ഥ പ്ര​യോ​ഗ​ങ്ങ​ളു​ണ്ടെ​ന്ന് സെ​ൻ​സ​ർ​ബോ​ർ​ഡ് നി​രീ​ക്ഷി​ച്ചു.

90 എം എ​ൽ കൂ​ടാ​തെ കാ​ഞ്ച​ന 3, ക​ള​വാ​ണി 2 എ​ന്നി​വ​യാ​ണ് ഓ​വി​യ​യു​ടെ മ​റ്റ് ര​ണ്ട് പു​തി​യ ചി​ത്ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.