പൊ​തു​വേ​ദി​യി​ൽ ന​യ​ൻ​താ​ര​യെ അ​ധി​ക്ഷേ​പി​ച്ച് രാ​ധാ​ര​വി; മ​റു​പ​ടി​യു​മാ​യി വി​ഘ്നേ​ഷ്
Sunday, March 24, 2019 3:32 PM IST
ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ​താ​ര​യെ പൊ​തു​വേ​ദി​യി​ൽ അ​ധി​ക്ഷേ​പി​ച്ച രാ​ധ ര​വി​ക്ക് മ​റു​പ​ടി​യു​മാ​യി സം​വി​ധാ​യ​ക​ൻ വി​ഷ്നേ​ഷ്. ന​യ​ൻ​താ​ര നാ​യി​ക​യാ​കു​ന്ന കൊ​ല​യു​തി​ൽ കാ​ലം എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ ലോ​ഞ്ചി​നി​ടെ​യാ​ണ് സം​ഭ​വം.

മു​ഖ്യാ​തി​ഥി​ക​ളി​ലൊ​രാ​ളാ​യി എ​ത്തി​യ രാ​ധാ​ര​വി ന​യ​ൻ​താ​ര​ക്കെ​തി​രെ രൂ​ക്ഷ പ​രാ​മ​ർ​ശ​മാ​ണ് ന​ട​ത്തി​യ​ത്. ന​യ​ൻ​താ​ര​യെ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ എ​ന്നു വി​ളി​ക്കു​ന്ന​തി​ൽ വി​മ​ർ​ശി​ച്ച രാ​ധാ​ര​വി ഇ​തു​പോ​ലു​ള്ള പേ​രു​ക​ൾ ശി​വാ​ജി ഗ​ണേ​ശ​നെ​യും എം​ജി​ആ​റി​നെ​യും പോ​ലു​ള്ള​വ​ർ​ക്കു മാ​ത്ര​മേ ചേ​രു​ക​യു​ള്ളു​വെ​ന്ന് പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല ര​ജ​നി​കാ​ന്ത്, ശി​വാ​ജി ഗ​ണേ​ശ​ൻ തു​ട​ങ്ങി​യ​വ​രു​മാ​യൊ​ന്നും ന​യ​ൻ​താ​ര​യെ താ​ര​ത​മ്യ​പ്പെ​ടു​ത്ത​രു​തെ​ന്നും പ​റ​ഞ്ഞു.




ന​യ​ൻ​താ​ര​യു​ടെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ൾ​ക്കും അ​പ്പു​റം അ​വ​ർ ഇ​വി​ടെ താ​ര​മാ​ണ്. ത​മി​ഴ് ജ​ന​ത കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ മ​റ​ക്കു​ന്ന കൂ​ട്ട​ത്തി​ലാ​ണ്. ത​മി​ഴി​ൽ പ്രേ​ത​വും തെ​ലു​ങ്കി​ൽ സീ​ത​യു​മാ​യി ന​യ​ൻ​താ​ര അ​ഭി​ന​യി​ക്കു​ന്നു. എ​ന്‍റെ കാ​ല​ത്ത് കെ.​ആ​ർ. വി​ജ​യ​യെ പോ​ലു​ള്ള​വ​രാ​ണ് സീ​ത​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത് ഇ​പ്പോ​ൾ അ​ത് ആ​ർ​ക്കും ചെ​യ്യാം രാ​ധാ​ര​വി പ​റ​ഞ്ഞു.

രാ​ധാ​ര​വി​ക്കെ​തി​രെ സം​വി​ധാ​യ​ക​നും ന​യ​ൻ​താ​ര​യു​ടെ സു​ഹൃ​ത്തു​മാ​യ വി​ഘ്നേ​ഷും ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റാ​യ ചി​ന്മ​യി​യും രം​ഗ​ത്തെ​ത്തി. വ​ലി​യ പാ​ര​മ്പ​ര്യ​മു​ള്ള കു​ടും​ബ​ത്തി​ൽ നി​ന്നും വ​രു​ന്ന ഒ​രു വൃ​ത്തി​കെ​ട്ട​വ​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ ആ​രും ത​യാ​റാ​കു​ന്നി​ല്ല. ഇ​ത് വ​ല്ലാ​ത്ത നി​സ​ഹാ​യ​ത​യാ​ണ്. ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​ല​ഭി​ക്കു​വാ​ൻ അ​യാ​ൾ ഇ​നി​യും ഇ​ത് ചെ​യ്യും. ബു​ദ്ധി​ശൂ​ന്യ​ൻ. ഇ​തെ​ല്ലാം ക​ണ്ട് ആ​ളു​ക​ൾ ചിരി​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ വേ​ദ​ന​യു​ണ്ട്. വി​ഘ്നേ​ഷ് പ​റ​ഞ്ഞു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.