രജനിയും കൂട്ടരും തീയറ്റർ മുഴുവനും ബുക്ക് ചെയ്തു; പക്ഷേ വീട്ടുജോലിക്കാരിക്ക് സീറ്റില്ല..!
Saturday, December 15, 2018 11:28 AM IST
സി​നി​മ കാ​ണാ​നെ​ത്തി​യ ര​ജ​നി​കാ​ന്തും കു​ടും​ബ​വും ഒ​പ്പം​കൂ​ട്ടി​യ വീട്ടുജോലിക്കാരി​യെ തി​യ​റ്റ​റി​ൽ ഇ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് ആ​രോ​പ​ണം. ര​ജ​നി​കാ​ന്തി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ 2.0 ചെ​ന്നൈ സ​ത്യം തി​യ​റ്റ​റി​ൽ കാ​ണാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ജോലിക്കാ​രി​യെ മ​ണി​ക്കൂ​റു​ക​ളോ​ളം നി​ർ​ത്തി​യ​ത്. ഇ​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി. ഫോ​ട്ടോ​യും വൈ​റ​ലാ​യി.

ഇ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ജോലിക്കാ​രി​യാ​ണെ​ന്ന് ക​രു​തു​ന്ന യു​വ​തി സി​നി​മ തു​ട​ങ്ങി അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ അ​വ​രു​ടെ പി​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ര​ജ​നി​യും കൂ​ട്ട​രും തി​യ​റ്റ​ർ മു​ഴു​വ​ൻ ബു​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

തി​യ​റ്റ​റി​ൽ തൊ​ട്ട​ടു​ത്ത് സീ​റ്റു​ക​ൾ കാ​ലി​യാ​യി കി​ട​ന്നി​രു​ന്നു​വെ​ങ്കി​ലും വേ​ല​ക്കാ​രി​യെ ഇ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​താ​ണ് വി​വാ​ദ​മാ​യ​ത്. ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​ന​മാ​ണ് ര​ജ​നീ​കാ​ന്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​തെ​ന്നും ഇ​ദ്ദേ​ഹം ഭ​ര​ണാ​ധി​കാ​രി​യാ​യാ​ൽ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ അ​വ​സ്ഥ എ​ന്താ​യി​രി​ക്കു​മെ​ന്നും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ചോ​ദ്യ​മു​യ​രു​ന്നു. സം​ഭ​വ​ത്തി​ൽ ര​ജ​നീ​കാന്തിന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വി​ശ​ദീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.