ര​ജ​നി​കാ​ന്ത്-​അ​ജി​ത് ആ​രാ​ധ​ക​ർ ഏ​റ്റു​മു​ട്ടി; ര​ണ്ടു പേ​ർ​ക്ക് കു​ത്തേ​റ്റു
Thursday, January 10, 2019 10:57 AM IST
ത​മി​ഴ്നാ​ട്ടി​ലെ വെ​ല്ലൂ​രി​ൽ ര​ജ​നി​കാ​ന്ത്-​അ​ജി​ത് ആ​രാ​ധ​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. ര​ണ്ടു പേ​ർ​ക്ക് കു​ത്തേ​റ്റു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

ര​ജ​നീ​കാ​ന്തി​ന്‍റെ "പേ​ട്ട', അ​ജി​ത്തി​ന്‍റെ "വി​ശ്വാ​സം' എ​ന്നി ചി​ത്ര​ങ്ങ​ളു​ടെ റി​ലീ​സ് തീ​യ​തി ഇ​ന്നാ​യി​രു​ന്നു. ഇ​തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ളു​മാ​യി എ​ത്തി​യ ആ​രാ​ധ​ക​രാ​ണ് പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വി​ശ്വാ​സം കാ​ണാ​ൻ പ​ണം ന​ൽ​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് തമിഴ്നാട്ടിലെ കാ​ഠ്പാ​ഠി​യി​ൽ മ​ക​ൻ പി​താ​വി​നെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.