ശ്രു​തി​ഹാ​സ​ന്‍റെ ​പ്ര​ണ​യം പൊ​ളി​ഞ്ഞു
Monday, April 29, 2019 10:19 AM IST
ഒ​ടു​വി​ൽ ശ്രു​തി​ഹാ​സ​ന്‍റെ ആ ​പ്ര​ണ​യ​വും പൊ​ളി​ഞ്ഞു.​ന​ട​ൻ ക​മ​ൽഹാ​സ​ന്‍റെ മ​ക​ളും ന​ടി​യു​മാ​യ ശ്രു​തി ഹാ​സ​ൻ കാ​മു​ക​നു​മാ​യി വേ​ർ​പി​രി​ഞ്ഞു. ന​ട​ൻ മൈ​ക്കി​ൾ ആ​ണ് ശ്രു​തി​യു​മാ​യു​ള്ള ത​ന്‍റെ പ്ര​ണ​യം വേ​ർ​പി​രി​ഞ്ഞ വിവരം സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്. ശ്രു​തി​യെ സ​ഹി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണു കാ​മു​ക​ൻ പ​റ​യു​ന്ന​ത്. ക​മ​ൽ​ഹാ​സ​ന്‍റെ മ​ക​ളു​മാ​യു​ള്ള പ്ര​ണ​യ​ത്തി​ൽ നി​ന്ന് പിന്മാറു​ക​യാ​ണെ​ന്നും മൈ​ക്കി​ൾ​വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ഈ ​സം​ഭ​വ​ത്തോ​ടെ ശ്രു​തി നി​രാ​ശ​യിലായെന്ന് നടിയുടെ സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്നു. ശ്രു​തി​യും മൈ​ക്കി​ളും ഉ​ട​ൻ വി​വാ​ഹി​ത​രാ​കു​മെ​ന്ന് വ​രെ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. വി​വാ​ഹ വാ​ർ​ത്ത​ക​ൾ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ലെ ചൂ​ട​ൻ ച​ർ​ച്ചാ വി​ഷ​യ​മാ​യ സ​മ​യ​ത്താ​ണ് മൈ​ക്കി​ളി​ന്‍റെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ.

""​ജീ​വി​തം ഞ​ങ്ങ​ളെ ഭൂ​മി​യു​ടെ ര​ണ്ട​റ്റ​ത്താ​ക്കി മാ​റ്റി​യി​രി​ക്കു​ന്നു. അ​തി​നാ​ൽ ഇ​നി ഞ​ങ്ങ​ളു​ടെ യാ​ത്ര ത​നി​ച്ചാ​യി​രി​ക്കും. എ​ന്നി​രു​ന്നാ​ലും ഇ​വ​ർ എ​നി​ക്ക് പ്രി​യ​പ്പെ​ട്ട​വ​ളാ​യി​രി​ക്കും''- മൈ​ക്കി​ൾ ട്വീ​റ്റ് ചെ​യ്തു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.