റോ​ക്ക​റ്റ്ട്രി​യി​ൽ സി​മ്രാ​ൻ നാ​യി​ക?
Friday, January 18, 2019 4:12 PM IST
മാ​ധ​വ​ൻ നാ​യ​ക​നാ​കു​ന്ന ന​മ്പി നാ​രാ​യ​ണ​ന്‍റെ ജീ​വി​തം പ​റ​യു​ന്ന റോ​ക്ക​റ്റ്ട്രി എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് സി​മ്രാ​നെ​ന്ന് സൂ​ച​ന. എ​ന്നാ​ൽ ഇ​തി​നെ സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യി എ​ത്തി​യ പേ​ട്ട​യാ​ണ് സി​മ്രാ​ന്‍റേതാ​യി പു​റ​ത്തി​റ​ങ്ങി​യ അ​വ​സാ​ന ചി​ത്രം.

ആ​ന​ന്ദ് മ​ഹാ​ദേ​വ​ൻ, ആ​ർ. മാ​ധ​വ​ൻ എ​ന്നി​വ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ത​മി​ഴ്, ഹി​ന്ദി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ത്രി​ക​ള​ർ ഫി​ലിം​സ്, വി​ജ​യ് മൂ​ള​ൻ ടാ​ക്കീ​സ്, സ​ഫ്റോ​ണ്‍ ഗ​ണേ​ശ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.