സു​രേ​ഷ് ഗോ​പി വീ​ണ്ടും കാ​മ​റ​യ്ക്കു മു​ന്നി​ൽ
Tuesday, March 5, 2019 12:47 PM IST
ദീ​ർ​ഘ​നാ​ള​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സു​രേ​ഷ് ഗോ​പി വീ​ണ്ടും കാ​മ​റ​യ്ക്കു മു​ന്നി​ൽ. ത​മി​ഴ​ര​ശ​ൻ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു ഡോ​ക്ട​റു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് താ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബാ​ബു യോ​ഗേ​ശ്വ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ വി​ജ​യ് ആ​ന്‍റ​ണി​യാ​ണ് നാ​യ​ക​ൻ. എ​സ്എ​ൻ​എ​സ് മൂ​വീ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ലേ​ല​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ സു​രേ​ഷ് ഗോ​പി നാ​യ​ക​നാ​യി എ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ര​ണ്‍​ജി പ​ണി​ക്ക​റു​ടെ മ​ക​ൻ നി​ധി​ൻ ര​ണ്‍​ജി പ​ണി​ക്ക​ർ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​മെ​ന്നു​മാ​യി​രു​ന്നു പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ളി​ലു​ണ്ടാ​യി​രു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.