അ​ജി​ത്തി​ന് സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടുകൾ വേണ്ട
Tuesday, March 10, 2020 10:58 AM IST
തെ​ന്നി​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള സൂ​പ്പ​ർ താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ത​മി​ഴ് ന​ട​ൻ ത​ല അ​ജി​ത്ത്. പ​ക്ഷെ അ​ജി​ത്തി​ന്‍റേ​തെ​ന്ന പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണു​ന്ന​തൊ​ന്നും അ​ജി​ത്തി​ന്‍റേ​ത​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മോ​പ​ദേ​ഷ്ടാ​ക്ക​ൾ.

അ​ജി​ത്ത് ഫേ​സ്ബു​ക്കി​ലേ​ക്ക് തി​രി​കെ വ​രു​ന്നു എ​ന്നൊ​രു വാ​ർ​ത്ത അ​ടു​ത്തി​ടെ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മോ​പ​ദേ​ഷ്ടാ​ക്ക​ൾ പ്ര​സ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

അ​ജി​ത്തി​ന് സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ട് ഇ​ല്ല, ഒ​രു സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റു​ഫോ​മി​ലും ചേ​രാ​ൻ അ​ജി​ത്ത് ആ​ഗ്ര​ഹി​ക്കു​ന്നു​മി​ല്ല, സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഫാ​ൻ പേ​ജു​ക​ളെ​യോ ഗ്രൂ​പ്പു​ക​ളെ​യോ അ​ജി​ത്ത് പി​ൻ താ​ങ്ങു​ന്നു​മി​ല്ല- പ്ര​സ്താ​വ​ന പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.