വർമ ഇനി ആദിത്യ വർമ; അർജുൻ റെഡ്ഡിയുടെ തമിഴ് പതിപ്പ് വീണ്ടും നിർമിക്കുന്നു
Thursday, February 21, 2019 9:46 AM IST
സൂ​പ്പ​ർ​താ​രം വി​ക്ര​മി​ന്‍റെ മ​ക​ൻ ധ്രുവ് വിക്രം നാ​യ​ക​നാ​യ വ​ർ​മ എ​ന്ന ചി​ത്രം റി​ലീ​സി​നു തൊ​ട്ടു മു​ന്പാ​ണ് നി​ർ​മാ​താ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച​ത്. ത​മി​ഴി​ൽ നി​ര​വ​ധി ഹി​റ്റു​ക​ളൊ​രു​ക്കി​യ ബാ​ല​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്. തെ​ലു​ങ്ക് സൂ​പ്പ​ർ​ഹി​റ്റാ​യ അ​ർ​ജു​ൻ റെ​ഡ്ഡി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് റീ​മേ​ക്ക് ആ​ണ് വ​ർ​മ.

ചി​ത്രം പൂ​ർ​ത്തി​യാ​ക്കി പ്രി​വ്യൂ ന​ട​ത്തി​യ​പ്പോ​ഴാ​ണ് കാ​ര്യ​ങ്ങ​ൾ ത​കി​ടം മ​റി​ഞ്ഞ​ത്. ചി​ത്രം ഇ​ഷ്ട​പ്പെ​ടാ​ത്ത നി​ർ​മാ​താ​ക്ക​ൾ ചി​ത്രം ഉ​പേ​ക്ഷി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ല​ട​ക്കം നി​ര​വ​ധി വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി വ​ച്ചു. ഇ​പ്പോ​ൾ ഇ​താ ചി​ത്ര​ത്തി​ന്‍റെ പേ​രും സം​വി​ധാ​യ​ക​നും നാ​യി​ക​യും എ​ല്ലാം മാ​റി​യി​രി​ക്കു​ക​യാ​ണ്.

വ​ർ​മ എ​ന്ന പേ​രു മാ​റ്റി ആ​ദി​ത്യ വ​ർ​മ എ​ന്നാ​ക്കി​യി​രി​ക്കു​ക​യാ​ണ്. മാ​ത്ര​മ​ല്ല ചി​ത്രം ഇ​നി സം​വി​ധാ​നം ചെ​യ്യു​ന്ന​ത് അ​ർ​ജു​ൻ റെ​ഡ്ഡി​യു​ടെ സ​ഹ​സം​വി​ധാ​യ​ക​നാ​യ ഗി​രീ​ശാ​യ ആ​ണ്. ഗി​രീ​ശാ​യ​യു​ടെ പ്ര​ഥ​മ സം​വി​ധാ​ന സം​രംഭ​മാ​ണി​ത്. വ​ർ​മ​യി​ലെ നാ​യി​ക​യാ​യ മേ​ഘ ചൗ​ധ​രി​യും ആ​ദി​ത്യ​വ​ർ​മ​യി​ലു​ണ്ടാ​വി​ല്ല. പ​ക​രം ബ​നി​ത സ​ന്ധു​വാ​ണ് നാ​യി​ക​യാ​കു​ന്ന​ത്.

വ​ർ​മ​യി​ൽ റെ​യ്സാ വി​ൽ​സ​ൺ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തെ ആ​ദി​ത്യ​വ​ർ​മ​യി​ൽ പ്രി​യ ആ​ന​ന്ദ് അ​വ​ത​രി​പ്പി​ക്കും. എം. സു​കു​മാ​ർ ആ​യി​രു​ന്നു വ​ർ​മ​യു​ടെ ഛായാ​ഗ്രാ​ഹ​ക​ൻ. എ​ന്നാ​ൽ ര​വി കെ. ച​ന്ദ്ര​നാ​ണ് ആ​തി​ദ്യ​വ​ർ​മ​യു​ടെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ക.

അ​തേ​സ​മ​യം അ​ർ​ജു​ൻ റെ​ഡ്ഡി​യു​ടെ ഹി​ന്ദി റീ​മേ​ക്കും ഉ​ട​നു​ണ്ടാ​കും. അ​ർ​ജു​ൻ റെ​ഡ്ഡി​യു​ടെ സം​വി​ധാ​യ​ക​നാ​യ സ​ന്ദീ​പ് റെ​ഡ്ഡി ത​ന്നെ​യാ​ണ് ഹി​ന്ദി പ​തി​പ്പി​ന്‍റെ​യും സം​വി​ധാ​യ​ക​ൻ. ഷാ​ഹി​ദ് ക​പൂ​റും കി​യാ​ര അ​ഡ്വാ​നി​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.