വി​ജ​യ് സേ​തു​പ​തി ഓ​ട്ടോ​ ഡ്രൈ​വ​റാകുന്നു
Wednesday, January 16, 2019 4:21 PM IST
ഓ​ട്ടോ ഡ്രൈ​വ​റു​ടെ വേ​ഷ​ത്തി​ൽ വി​ജ​യ് സേ​തു​പ​തി എ​ത്തു​ന്നു. സീ​നു രാ​മ​സ്വാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന മാ​മ​നി​ത​ൻ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് വി​ജ​യ് സേ​തു​പ​തി ഓ​ട്ടോ ഡ്രൈ​വ​റു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. സം​ഗീ​ത സം​വി​ധാ​യ​ക​ൻ യു​വാ​ൻ ശ​ങ്ക​ർ രാ​ജ ആ​ദ്യ​മാ​യി നി​ർ​മാ​താ​വാ​കു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും മാ​മ​നി​ത​നു​ണ്ട്.

ഗാ​യ​ത്രി​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യെ​ത്തു​ന്ന​ത്. ഇ​ത് ഏ​ഴാ​മ​ത്തെ ത​വ​ണ​യാ​ണ് ഗാ​യ​ത്രി​യും വി​ജ​യ് സേ​തു​പ​തി​യും ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന​ത്. റി​ലീ​സി​നൊ​രു​ങ്ങു​ന്ന ’സൂ​പ്പ​ർ ഡീ​ല​ക്സി’​ലും വി​ജ​യ്ക്കൊ​പ്പം ഗാ​യ​ത്രി​യു​ണ്ട്. ബാ​ല​താ​രം മാ​ന​സ്വി​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. നേ​ര​ത്തെ ന​യ​ൻ​താ​ര​യു​ടെ മ​ക​ളാ​യി ഇ​മൈ​ക്ക നൊ​ടി​ഗ​ൽ എ​ന്ന ചി​ത്ര​ത്തി​ൽ മാ​ന​സ്വി അ​ഭി​ന​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.