ഞെ​ട്ടി​പ്പി​ക്കു​ന്ന ടീ​സ​റു​മാ​യി സൂ​ര്യ​യു​ടെ ക​ങ്കു​വ; വീ​ഡി​യോ
Saturday, March 23, 2024 9:22 AM IST
സൂ​ര്യ നാ​യ​ക​നാ​യെ​ത്തു​ന്ന ക​ങ്കു​വ സി​നി​മ​യു​ടെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. ബി​ഗ്ബ​ജ​റ്റി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന​താ​ണ്. ബോ​ബി ഡി​യോ​ളാ​ണ് ചി​ത്ര​ത്തി​ൽ വി​ല്ല​നാ​യെ​ത്തു​ന്ന​ത്. ബോ​ബി​യു​ടെ ആ​ദ്യ ത​മി​ഴ് ചി​ത്രം കൂ​ടി​യാ​ണി​ത്.

1000 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു​ള്ള കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ക​ങ്കു​വ​യി​ൽ യോ​ദ്ധാ​വാ​യാ​ണ് സൂ​ര്യ എ​ത്തു​ന്ന​ത്. സം​വി​ധാ​നം സി​രു​ത്തൈ ശി​വ. ബോ​ളി​വു​ഡ് താ​രം ദി​ഷ പ​ഠി​നി​യാ​ണ് നാ​യി​ക. സ്റ്റു​ഡി​യോ ഗ്രീ​നും യു​വി ക്രി​യേ​ഷ​ൻ​സും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന സി​നി​മ​യു​ടെ ബ​ജ​റ്റ് 300 കോ​ടി​യാ​ണ്.



ദേ​വി ശ്രീ ​പ്ര​സാ​ദ് ആ​ണ് സം​ഗീ​തം. ഛായാ​ഗ്ര​ഹ​ണം വെ​ട്രി പ​ള​നി​സാ​മി. മ​ല​യാ​ള​ത്തി​ലെ എ​ഡി​റ്റിം​ഗ് വി​ദ​ഗ്ദ​നാ​യ നി​ഷാ​ദ് യൂ​സ​ഫാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.