ഉലകനായകന്‍റെ നാ​യി​കയായി കാ​ജ​ൽ അ​ഗ​ർ​വാ​ൾ
Wednesday, January 16, 2019 4:28 PM IST
ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ - 2 എ​ന്ന ചി​ത്ര​ത്തി​ൽ തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി കാ​ജ​ൽ അ​ഗ​ർ​വാൾ നാ​യി​ക​യാ​യി എ​ത്തു​ന്നു. ചിത്രത്തിന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ കഴിഞ്ഞ ദിവസം പു​റ​ത്തു​വിട്ടിരു​ന്നു.

ത​മി​ഴ് സി​നി​മ​യു​ടെ എ​ക്കാ​ല​ത്തേ​യും വ​ലി​യ ഹി​റ്റു​ക​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണ് ഇന്ത്യൻ-2. 200കോ​ടി​യോ​ളം മു​ത​ൽ മു​ട​ക്കി​ലാ​ണ് ഇ​ന്ത്യ​ൻ - 2 ഒ​രു​ങ്ങു​ന്ന​തെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. ത​മി​ഴി​ലെ പ്ര​മു​ഖ ബാ​ന​റു​ക​ളി​ലൊ​ന്നാ​യ ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ​നി​ന്നും നെ​ടു​മു​ടി വേ​ണു​വും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. ആ​ദ്യ ഭാ​ഗ​ത്തി​ൽ ചെ​യ്ത അ​തേ റോ​ളാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ലും ന​ട​ൻ ആ​വ​ർ​ത്തി​ക്കു​ന്ന​ത്.

അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റാ​കും സി​നി​മ​യ്ക്കു വേ​ണ്ടി സം​ഗീ​ത​മൊ​രു​ക്കു​ക. ര​ജ​നീ​കാ​ന്ത് ചി​ത്രം പേ​ട്ട​യ്ക്ക് വേ​ണ്ടി അ​നി​രു​ദ്ധ് ഒ​രു​ക്കി​യ പാ​ട്ടു​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി മാ​റി​യി​രു​ന്നു.​ക​മ​ൽ​ഹാ​സ​നൊ​പ്പം ആ​ദ്യ​മാ​യി​ട്ടാ​ണ് അ​നി​രു​ദ്ധ് ഒ​ന്നി​ക്കു​ന്ന​ത്. ക​മ​ലി​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ അ​വ​സാ​ന ചി​ത്ര​മാ​കും ഇ​ന്ത്യ​ൻ - 2 എ​ന്നും നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. ശ​ങ്ക​ർ ചി​ത്ര​ത്തി​നു ശേ​ഷം മ​ക്ക​ൾ നീ​തി മ​യ്യം പാ​ർ​ട്ടി​യു​മാ​യി സ​ജീ​വ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​ത്. ജ​നു​വ​രി 18ന് ​ഇ​ന്ത്യ​ൻ - 2വി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.