ആരാധകനോട് കാമറ ഒാഫ് ചെയ്യാൻ വിനീതമായി അഭ്യർത്ഥിച്ച് അജിത്ത്
Tuesday, October 9, 2018 10:34 AM IST
ആ​രാ​ധ​ക​രോ​ട് സ്നേ​ഹ​ത്തോ​ടെ​യും രോ​ഷ​ത്തോ​ടെ​യും ഇ​ടെ​പെ​ടു​ന്ന നി​ര​വ​ധി താ​ര​ങ്ങ​ൾ സി​നി​മ മേ​ഖ​ല​യി​ലു​ണ്ട്. പ​ല​പ്പോ​ഴും ആ​രാ​ധ​ക​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ വാ​ർ​ത്ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കാ​റു​മു​ണ്ട്. എ​ന്നാ​ൽ‌ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യിക്കൊ​ണ്ടി​രി​ക്കു​ന്ന​ത് ത​മി​ഴ് ന​ട​ൻ അ​ജി​ത്തി​ന്‍റെ ആ​രാ​ധ​ക​നോ​ടു​ള്ള പെ​രു​മാ​റ്റ​മാ​ണ്. സ്റ്റാ​ർ ആ​യാ​ൽ ഇ​ങ്ങ​നെ വേ​ണ​മെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ അ​ജി​ത്തി​നെ വാ​ഴ്ത്തു​ന്ന​ത്.

ത​ന്‍റെ ആ​രാ​ധ​ക​നോ​ട് വി​ന​യ​പൂ​ർ​വം ഇ​ട​പെ​ടു​ന്ന അ​ജി​ത്തി​ന്‍റെ വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യിക്ക​ഴി​ഞ്ഞു. വി​ശ്വാ​സം എ​ന്ന സി​നി​മ​യ്ക്കാ​യി സ്കൂ​ളി​ൽ ഷൂ​ട്ടിം​ഗി​നെ​ത്തി​യ അ​ജി​ത്തി​നെ മൊ​ബൈ​ലി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച ആ​രാ​ധ​ക​നോ​ട് കാ​മ​റ ഓ​ഫ് ചെ​യ്യാ​ൻ വി​ന​യ​ത്തോ​ടെ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. പി​ന്നീ​ട് ഒ​രി​ക്ക​ൽ വി​ശ​ദ​മാ​യി വീ​ഡി​യോ എ​ടു​ക്കാ​മെ​ന്നും അ​ജി​ത് ആ​രാ​ധ​ക​നോ​ട് പ​റ​യു​ന്നു​ണ്ട്. ഈ ​വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യിക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.