അ​നു​ഷ്ക ഷെ​ട്ടി അ​ഭി​ന​യം മ​തി​യാ​ക്കു​ന്നു
Sunday, October 7, 2018 10:28 AM IST
തെ​ന്നി​ന്ത്യ​ൻ താ​രം അ​നു​ഷ്ക ഷെ​ട്ടി അ​ഭി​ന​യം നി​ർ​ത്തു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. അ​വ​സ​ര​ങ്ങ​ൾ ഇ​ല്ലാ​ത്ത​താ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം സ്വീ​ക​രി​ക്കു​വാ​ൻ താ​ര​ത്തെ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. മു​പ്പ​ത്തി​യേ​ഴുകാ​രി​യാ​യ താ​ര​ത്തി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ യു​വ​ന​ടന്മാ​രും ത​യാ​റാ​കാ​ത്ത​ത് മ​റ്റൊ​രു കാ​ര​ണ​മാ​യി പ​റ​യു​ന്നു.

അ​നു​ഷ്ക നാ​യി​ക​യാ​യി പു​റ​ത്തി​റ​ങ്ങി​യ പു​തി​യ ചി​ത്രം ഭ​ഗ്‌മ​തി സൂ​പ്പ​ർ ഹി​റ്റാ​യി​രു​ന്നു. ഇ​തി​നു ശേ​ഷം താ​ര​ത്തിന്‍റേതാ​യി സി​നി​മ​ക​ളൊ​ന്നും പു​റ​ത്തി​റ​ങ്ങി​യി​രു​ന്നി​ല്ല. പ്ര​ഭാ​സു​മാ​യു​ള്ള വി​വാ​ഹം ഉ​റ​പ്പി​ച്ച​തി​നാ​ലാ​ണ് താ​രം സി​നി​മ​ക​ളൊ​ന്നും സ്വീ​ക​രി​ക്കാ​ത്ത​തെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. പ​തി​മു​ന്നൂ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് താ​രം സി​നി​മ​യി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.