അ​ണി​യെ​ത്ത​ല്ലി ബാ​ല​കൃ​ഷ്ണ; ത​ല്ലാ​ൻ വേ​ണ്ടി​യാ​ണെ​ങ്കി​ലും ഒ​ന്നു​തൊ​ട്ട​ല്ലോ​യെ​ന്ന് ആ​രാ​ധ​ക​ൻ
Sunday, March 7, 2021 2:18 PM IST
വീ​ഡി​യോ എ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച തെ​ലു​ങ്കു ദേ​ശം പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നെ ത​ല്ലി ന​ട​നും രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ന​ന്ദ​മു​റി ബാ​ല​കൃ​ഷ്ണ. ഹി​ന്ദു​പു​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഒ​രു പൊ​തു​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു ന​ട​ൻ. അ​തി​നി​ടെ​യാ​ണ് അ​ണി​ക​ളി​ലൊ​രാ​ള്‍ വീ​ഡി​യോ എ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ക്ഷു​ഭി​ത​നാ​യ ബാ​ല​കൃ​ഷ്ണ അ​യാ​ളു​ടെ മു​ഖ​ത്ത​ടി​ക്കു​ക​യും വീ​ഡി​യോ എ​ടു​ക്കു​ന്ന​ത് നി​ര്‍​ത്താ​നും ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഫോ​ട്ടോ ഡി​ലി​റ്റും ചെ​യ്യി​പ്പി​ച്ചു.

സം​ഭ​വം വൈ​റ​ലാ​യ​തോ​ടെ അ​ടി​കൊ​ണ്ട​യാ​ള്‍ വീ​ഡി​യോ​യു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. അ​ദ്ദേ​ഹം രാ​വി​ലെ മു​ത​ല്‍ വൈ​കു​ന്നേ​രം വ​രെ തെ​ര​ഞ്ഞെ​ടു​പ്പു പ​രി​പാ​ടി​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി പ​ങ്കെ​ടു​ത്തു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ക്ഷീ​ണി​ത​നാ​യി​രു​ന്നു. അ​ദ്ദേ​ഹം ഇ​തു​വ​രെ ആ​ർ​ക്കും ഷേ​ക്ക് ഹാ​ൻ​ഡ് ന​ൽ​കി​യി​ട്ടി​ല്ല. അ​ദ്ദേ​ഹം എ​ന്നെ തൊ​ട്ട​തി​ല്‍ അ​ഭി​മാ​നം തോ​ന്നു​ന്നു.- അ​ടി​കൊ​ണ്ട​യാ​ള്‍ പ​റ​ഞ്ഞു. സെ​ല്‍​ഫി​യെ​ടു​ത്ത​തി​ന് ബാ​ല​കൃ​ഷ്ണ ആ​രാ​ധ​ക​നെ ത​ല്ലി​യ സം​ഭ​വം നേ​ര​ത്തെ​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.