പ്രി​യ താ​ര​ത്തെ കാ​ണാ​ൻ ഉ​റ​ക്കം ക​ള​ഞ്ഞ് ആ​രാ​ധ​ക​ർ
Saturday, October 27, 2018 12:57 PM IST
ത​ന്നെ കാ​ണാ​ൻ ഉ​റ​ക്കം ക​ള​ഞ്ഞ് കാ​ത്തി​രു​ന്ന ആ​രാ​ധ​ക​രോ​ട് ഇ​നി ഇ​ങ്ങ​നെ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് ത​മി​ഴ​ക​ത്തി​ന്‍റെ ത​ല അ​ജി​ത്ത്. അ​ജി​ത്ത് നാ​യ​ക​നാ​കു​ന്ന വി​ശ്വാ​സ​ത്തി​ന്‍റെ ഡ​ബ്ബിം​ഗി​നാ​യാ​ണ് അ​ദ്ദേ​ഹം എ​വി​എം സ്റ്റു​ഡി​യോ​യി​ൽ എ​ത്തി​യ​ത്. ത​ങ്ങ​ളു​ടെ താ​രം സ്റ്റു​ഡി​യോ​യി​ലെ​ത്തി​യ​ത​റി​ഞ്ഞ് നൂ​റു​ക​ണ​ക്കി​ന് ആ​രാ​ധ​ക​ർ ഇ​വി​ടെ ത​ടി​ച്ചു കൂ​ടു​ക​യും ചെ​യ്തു.

രാ​ത്രി മു​ഴു​വ​ൻ സ്റ്റു​ഡി​യോ​യി​ൽ ചി​ല​വ​ഴി​ച്ച് താ​രം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​വാ​ൻ കാ​റി​ൽ പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ത​ന്നെ കാ​ത്തി​രി​ക്കു​ന്ന ആ​രാ​ധ​ക​രെ അ​ദ്ദേ​ഹം കാ​ണു​ന്ന​ത്. എ​ല്ലാ​വ​രും രാ​ത്രി മു​ഴു​വ​ൻ ത​ന്നെ കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​റി​ഞ്ഞ അ​ജി​ത്ത് ഏ​റെ ദു​ഖി​ത​നാ​യി. ഇ​നി ഇ​ങ്ങ​നെ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞ് എ​ല്ലാ​വ​ർ​ക്കു​മൊ​പ്പം നി​ന്ന് ഫോ​ട്ടോ​യും എ​ടു​ത്ത​തി​നു ശേ​ഷ​മാ​ണ് ഇ​വി​ടെ നി​ന്നും മ​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.