കീ​ർ​ത്തി ഇ​നി സ്റ്റൈ​ൽ മ​ന്ന​ന്‍റെ നാ​യി​ക?
Monday, December 24, 2018 10:55 AM IST
മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം തെ​ന്നി​ന്ത്യ​ൻ താ​രം കീ​ർ​ത്തി സു​രേ​ഷ് സാ​ക്ഷാ​ൽ ര​ജ​നീ​കാ​ന്തി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ചി​ല ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ളാ​ണ് ഈ ​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. എ.​ആ​ർ. മു​രു​ഗ​ദോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന അ​ടു​ത്ത ചി​ത്ര​ത്തി​ൽ കീ​ർ​ത്തി​യാ​ണ​ത്രെ ര​ജ​നി​യു​ടെ നാ​യി​ക.

തി​ര​ക്ക​ഥ കീ​ർ​ത്തി​ക്ക് വ​ള​രെ അ​ധി​കം ഇ​ഷ്ട​പ്പെ​ട്ടു​വെ​ന്നും കേ​ട്ട​യു​ട​നെ ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കാ​തെ സി​നി​മ ക​രാ​റ് ചെ​യ്തു എ​ന്നാ​ണ് പു​റ​ത്ത് വ​രു​ന്ന വാ​ർ​ത്ത​ക​ൾ. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ണ്ടാ​യി​ട്ടി​ല്ല.

26 വ​യ​സ്സു​ള്ള കീ​ർ​ത്തി 68 കാ​ര​നൊ​പ്പം ജോ​ഡി ചേ​ർ​ന്ന​ഭി​ന​യി​ക്കു​ന്ന​ത് പ്രേ​ക്ഷ​ക​രെ സം​ബ​ന്ധി​ച്ച് കൗ​തു​ക​മു​ള്ള കാ​ര്യ​മാ​ണ്. വാ​ർ​ത്ത സ​ത്യ​മാ​ണെ​ങ്കി​ൽ ഇ​തു​മൊ​രു ച​രി​ത്ര​മാ​യി​രി​ക്കും. 1981 ൽ ​പു​റ​ത്തി​റ​ങ്ങി​യ നെ​ട്രി ക​ണ്ണ് എ​ന്ന ചി​ത്ര​ത്തി​ൽ ര​ജ​നി​കാ​ന്തും കീ​ർ​ത്തി​യു​ടെ അ​മ്മ മേ​ന​ക​യും ഒ​രു​മി​ച്ച​ഭി​ന​യി​ച്ചി​രു​ന്നു.​

മ​ല​യാ​ളം, തെ​ലു​ങ്ക് സി​നി​മ​ക​ളെ അ​പേ​ക്ഷി​ച്ച് കീ​ർ​ത്തി സു​രേ​ഷി​ന് ഏ​റ്റ​വും അ​ധി​കം കീ​ർ​ത്തി ല​ഭി​ച്ച​ത് ത​മി​ഴ​ക​ത്താ​ണ്. ത​മി​ഴി​ൽ കീ​ർ​ത്തി ചെ​യ്ത​തെ​ല്ലാം ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു. ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടു ത​ന്നെ ത​മി​ഴി​ലെ ഒ​ട്ടു​മി​ക്ക എ​ല്ലാ മു​ൻ​നി​ര താ​ര​ങ്ങ​ൾ​ക്കൊ​പ്പ​വും കീ​ർ​ത്തി അ​ഭി​ന​യി​ച്ചു ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.