നയൻസും യോഗിബാബുവും വീണ്ടുമൊന്നിക്കുന്നു
Wednesday, October 17, 2018 9:17 AM IST
ത​മി​ഴ് ഹാ​സ്യ​താ​രം യോ​ഗി ബാ​ബുവും തെ​ന്നി​ന്ത്യ​ൻ സു​ന്ദ​രി ന​യ​ൻ​താ​ര​യും വീണ്ടുമൊന്നിക്കുന്നു. സ​ർ​ജു​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഐ​റ​ എന്ന ചിത്രത്തിലാണ് ഇ​രു​വ​രും വീ​ണ്ടും ഒ​ന്നി​ച്ചെ​ത്തു​ന്ന​ത്. കോ​ല​മാ​വ് കോ​കി​ല എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ത്തി​ലാ​ണ് ഇരുവരും ഇ​തി​നു മുന്പ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ഭി​ന​യി​ച്ച​ത്.

ക​ല​യ​ര​ശ​നും ജ​യ​പ്ര​കാ​ശു​മാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ൾ. കെ.​ജെ.​ആ​ർ. സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ കൊ​ട്ട​പ്പാ​ടി രാ​ജേ​ഷാ​ണ് ചിത്രം നി​ർ​മിക്കു​ന്ന​ത്. ന​യ​ൻ​താ​ര ആ​ദ്യ​മാ​യി ഇ​ര​ട്ട​വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ് ഐ​റ. ചി​ത്രം ക്രി​സ്മ​സ് റി​ലീ​സാ​യി തിയ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.