പ​ട്ടം സ​നി​ത്തി​ന് "ബോ​ധി പു​ര​സ്കാ​രം'
Saturday, May 14, 2022 9:55 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ പ​ട്ടം സ​നി​ത്തി​ന് "ബോ​ധി പു​ര​സ്കാ​രം 2022". ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് ന​ല്കി​യ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ചാ​ണ് പു​ര​സ്കാ​രം. ബോ​ധി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പേ​രൂ​ർ​ക്ക​ട ബാ​പ്പു​ജി ഗ്ര​ന്ഥ​ശാ​ല ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റും എം​എ​ൽ​എ യു​മാ​യ വി ​ശ​ശി പു​സ്കാ​രം ന​ൽ​കി. ബോ​ധി ചെ​യ​ർ​മാ​ൻ ക​ര​കു​ളം സ​ത്യ​കു​മാ​റി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, ബി.​ശോ​ഭ​ന, ജോ​ണി​ക്കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.