ബി​ഗ്‌​ബോ​സ്: ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഞാ​യ​റാ​ഴ്ച
Wednesday, July 28, 2021 5:31 PM IST
ബി​ഗ്‌ ബോ​സ് മ​ല​യാ​ളം മൂ​ന്നാം സീ​സ​ൺ ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് സം​പ്രേ​ഷ​ണം ചെ​യ്യും. ഫെ​ബ്രു​വ​രി 14 ന് ​തു​ട​ക്കം കു​റി​ച്ച ഈ ​റി​യാ​ലി​റ്റി ഷോ ​പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ഞ്ചു ദി​വ​സം ബാ​ക്കി നി​ൽ​ക്കേ​യാ​ണ് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചെ​ന്നൈ ഇ​വി​പി ഫി​ലിം സി​റ്റി​യി​ലെ ബി​ഗ്‌ ബോ​സ് ഹൗ​സി​ലെ ചി​ത്രീ​ക​ര​ണം നി​ർ​ത്തി​വ​യ്ക്കു​ന്ന​ത്.

അ​വ​സാ​ന റൗ​ണ്ടി​ൽ ഡിം​പി​ൾ ഭാ​ൽ, സാ​യി വി​ഷ്ണു, മ​ണി​ക്കു​ട്ട​ൻ, റി​തു മ​ന്ദ്ര, നോ​ബി, കി​ടി​ല​ൻ ഫി​റോ​സ്, അ​നൂ​പ്‌ കൃ​ഷ്ണ​ൻ, റം​സാ​ൻ എ​ന്നി​വ​രാ​യി​രു​ന്നു മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ വി​ജ​യി​ക​ളെ നി​ർ​ണ​യി​ക്കു​ന്ന​ത് പ്രേ​ക്ഷ​ക​ർ ന​ൽ​കു​ന്ന വോ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് ചാ​ന​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, അ​നു സി​ത്താ​ര, ദു​ർ​ഗ കൃ​ഷ്ണ, സാ​നി​യ അ​യ്യ​പ്പ​ൻ, ടി​നി ടോം, ​പാ​ഷാ​ണം ഷാ​ജി, പ്ര​ജോ​ദ് ക​ലാ​ഭ​വ​ൻ, ധ​ർ​മ​ജ​ൻ, ആ​ര്യ, ഗ്രേ​സ് ആ​ന്‍റ​ണി, വീ​ണ നാ​യ​ർ എ​ന്നി​വ​രു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഈ ​വേ​ദി​യി​ൽ അ​ര​ങ്ങേ​റും. ബി​ഗ്‌ ബോ​സ് അ​വ​താ​ര​ക​ൻ കൂ​ടി​യാ​യ മോ​ഹ​ൻ​ലാ​ലി​ന്‍റെ സാ​ന്നി​ധ്യം ത​ന്നെ​യാ​ണ് ഷോ​യു​ടെ ഹൈ​ലൈ​റ്റ്.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ബി​ഗ്‌ ബ​ജ​റ്റ് റി​യാ​ലി​റ്റി ഷോ​യാ​ണ് ബി​ഗ്‌​ബോ​സ്. മ​ല​യാ​ളം പ​തി​പ്പി​ന് ബ​ജ​റ്റ് 60 കോ​ടി ക​ട​ക്കു​മെ​ന്നാ​ണ് അ​റി​വ്. ക​ഴി​ഞ്ഞ സീ​സ​ണു​ക​ളി​ലെ പ്ര​ള​യ​വും കോ​വി​ഡും ബി​സി​ന​സി​ലും ചാ​ന​ൽ റേ​റ്റിം​ഗി​ലും വ​ൻ തി​രി​ച്ച​ടി നേ​രി​ട്ടു എ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. എ​ന്നാ​ൽ മ​ല​യാ​ള​ത്തി​ൽ മി​ക​ച്ച ഡി​ജി​റ്റ​ൽ വാ​ല്യൂ നേ​ടു​ന്ന ഷോ ​ആ​യ​തു​കൊ​ണ്ട് ത​ന്നെ ഹോ​ട്ട്സ്റ്റാ​റി​ൽ ന​ല്ല വ്യൂ​വ​ർ​ഷി​പ്പ്‌ നേ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നു.

ഏ​ഷ്യാ​നെ​റ്റും നി​ർ​മ്മാ​ണ ക​മ്പ​നി​യും അ​വ​താ​ര​ക​ൻ മോ​ഹ​ൻ​ലാ​ലും ത​മ്മി​ൽ ഈ ​ഷോ​യു​ടെ ക​രാ​ർ സീ​സ​ൺ 5 വ​രെ നി​ല​നി​ൽ​ക്കു​ന്നു എ​ന്നാ​ണ് അ​റി​വ്. അ​തു​കൊ​ണ്ട് ത​ന്നെ പു​തി​യ സീ​സ​ണി​ന്‍റെ പ്ര​ഖ്യാ​പ​ന​വും മോ​ഹ​ൻ​ലാ​ൽ ഫി​നാ​ലെ വേ​ദി​യി​ൽ ന​ട​ത്താ​നാ​ണ് സാ​ധ്യ​ത.

പ്രേം ​ടി.​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.