മ​ണി​ക്കു​ട്ട​ൻ ബി​ഗ്‌ ബോ​സ് വി​ജ​യി
Monday, August 2, 2021 6:46 PM IST
ഏ​ഷ്യാ​നെ​റ്റ്‌ ബി​ഗ്‌​ബോ​സ് മ​ല​യാ​ളം സീ​സ​ൺ 3 ഗ്രാ​ൻ​ഡ് ഫി​നാ​ലെയി​ൽ യു​വന​ട​ൻ മ​ണിക്കുട്ട​നെ വി​ജ​യി​യാ​യി. ഷോയുടെ അവതാരകൻ കൂടിയായ സൂപ്പർതാരം മോഹൻലാലാണ് വിജയിയെ പ്രഖ്യാപിച്ചത്. കോ​ൺ​ഫി​ഡന്‍റ് ഗ്രൂ​പ്പ്‌ ന​ൽ​കു​ന്ന 75 ല​ക്ഷം രൂ​പ​യു​ടെ ഫ്ലാ​റ്റ് ആ​ണ് വി​ജ​യിക്ക്‌ ​ല​ഭി​ക്കു​ക.

സാ​യ് വി​ഷ്ണു, ഡിംപൽ ഭാ​ൽ എ​ന്നി​വ​രാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത്. പ്രേ​ക്ഷ​ക​ർ ന​ൽ​കി​യ ഓ​ൺ​ലൈ​ൻ വോ​ട്ടിംഗിലൂ​ടെയാ​ണ് വി​ജ​യികളെ തീ​രു​മാ​നി​ച്ച​ത്.



2005​ൽ വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്ത 'ബോ​യ് ഫ്ര​ണ്ടി'​ലൂ​ടെയാ​ണ് മ​ണി​ക്കുട്ട​ൻ സി​നി​മ​യി​ൽ തു​ട​ക്കം കു​റി​ക്കു​ന്ന​ത്. എ​ന്നാ​ൽ "കാ​യം​കു​ളം കൊ​ച്ചു​ണ്ണി'​എ​ന്ന ആ​ദ്യ സീ​രി​യ​ലി​ലൂ​ടെ​യാ​ണ് താരം അ​ഭി​ന​യരം​ഗ​ത്തു ശ്ര​ദ്ധ നേ​ടു​ന്ന​ത്. തു​ട​ർ​ന്ന് നാല്പതിൽ​പ​രം മ​ല​യാ​ള സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ത​മി​ഴ് സി​നി​മ "ന​വ​ര​സ'​വും മോ​ഹ​ൻ​ലാ​ൽ ചി​ത്രം "മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​വും' ​ഈ വ​ർ​ഷ​ത്തെ പു​തി​യ തി​രി​ച്ചു വ​ര​വി​ന്‍റെ സി​നി​മ​ക​ളാ​ണ്.'

പ്രേം​ടി.​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.