"ബി​ഗ്‌ ബോ​സ്‌ ' മോ​ഹ​ൻ​ലാ​ലി​ന്‍റെ മൂ​ന്നാം ഊ​ഴം ഫെ​ബ്രു​വ​രി 14 മുതൽ
Thursday, February 4, 2021 11:29 AM IST
മ​ല​യാ​ള​ത്തി​ന്റെ പ്രി​യന​ട​ൻ മോ​ഹ​ൻ​ലാ​ൽ ടി ​വി അ​വ​താ​ര​ക​നാ​യി എ​ത്തു​ന്ന "ബി​ഗ്‌ ബോ​സ് സീ​സ​ൺ 3' ഏ​ഷ്യാ​നെ​റ്റി​ൽ ഫെ​ബ്രു​വ​രി 14ന് ​തു​ട​ക്കം കു​റി​ക്കും. ചാ​ന​ൽ ആ​ധി​കാ​രി​കമായി വി​വ​രം പു​റ​ത്തു വി​ട്ടി​ല്ലെ​ങ്കി​ലും അ​വ​സാ​ന മി​നു​ക്കു പ​ണി​യി​ലാ​ണ് ഷോ ​ന​ട​ക്കു​ന്ന ചെ​ന്നൈ ഇ​വിപി ​ഫി​ലിം സി​റ്റി​യി​ലെ ബി​ഗ്‌ ബോ​സ് ഹൗ​സ്. പ്രോ​ഗ്രാം പ്രൊ​ഡ​ക്ഷ​ൻ ചു​മ​ത​ല​യു​ള്ള എ​ൻ​ഡ​മോ​ൾ ക​മ്പ​നി യു​ടെ 250ൽ ​പ​രം അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രാ​ണ് വ​മ്പ​ൻ സെ​റ്റി​നു പി​ന്നി​ൽ.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റി​യാ​ലി​റ്റി ഷോ ​എ​ന്ന് വി​ശേ​ഷി​ക്ക​പ്പെ​ടു​ന്ന 'ബി​ഗ്‌ ബ്ര​ദ​റി'​ന്‍റെ ഇ​ന്ത്യ​ൻ പ​തി​പ്പാ​ണ് ബി​ഗ്‌ ബോ​സ്. വി​വി​ധ ഭാ​ഷക​ളി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ഷോ ​യു​ടെ ഹി​ന്ദി പ​തി​പ്പ് 14 സീ​സ​ൺ പി​ന്നി​ടു​ന്ന ഫൈ​ന​ൽ ഘ​ട്ട​ത്തി​ലാ​ണ്.

മ​ല​യാ​ള​ത്തി​ൽ പു​തി​യ സീ​സ​ണി​ൽ പ്രോ​ഗ്രാം ഘട​ന​യി​ൽ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​വി​ല്ല. തി​ക​ച്ചും ഒ​രു കോ​ൺ​വെ​ർ​സേ​ഷ​ൻ പെ​ർ​ഫോം സ്റ്റൈ​ൽ ത​ന്നെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ പി​ന്തു​ട​രു​ക.​എ​ന്നാ​ൽ വ്യ​ത്യ​സ്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ, സ്വ​ഭാ​വ​ത്തി​ൽ, ജീ​വി​ത വീ​ക്ഷ​ണ​ങ്ങ​ളി​ലെ​ത്തു​ന്ന മ​ത്സ​രാ​ർ​ഥി​ക​ൾ ത​ന്നെ​യാ​കും ഈ ​ഷോ​യു​ടെ ആ​ക​ർ​ഷ​ണ​വും വി​ജ​യ ഘ​ട​ക​വും.

അ​ത് ആ​രൊ​ക്കെ എ​ന്ന ടി​വി പ്രേ​ക്ഷ​ക​രു​ടെ ആ​കാം​ക്ഷ​ക്ക് വി​രാ​മ​മി​ടാ​ൻ ആ​ദ്യ എ​പ്പി​സോ​ഡ് വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രും. എ​ന്താ​യാ​ലും ച​ല​ച്ചി​ത്ര, മി​നി സ്ക്രീ​ൻ, സോ​ഷ്യ​ൽ ആ​ക്ടിവി​സ്റ്റു​ക​ൾ, സാ​മൂ​ഹി​ക മാ​ധ്യ​മങ്ങ​ളി​ൽ തി​ള​ങ്ങു​ന്ന​വ​രും "വി​വാ​ദ'ക്കാ​രെ​യു​മൊ​ക്കെ ബി​ഗ്‌ ബോ​സ് ഹൗസി​ൽ കാ​ണാം.



മോ​ഹ​ൻ​ലാ​ൽ ന​യി​ക്കു​ന്ന ഷോ ​എ​ന്ന നി​ല​യി​ൽ ഏ​റെ വാ​ർ​ത്ത പ്രാ​ധാ​ന്യം നേ​ടു​ന്ന ബി​ഗ്‌ ബോ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച​ക​ളും അ​ഭൂ​ഹ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും സാ​മൂ​ഹി​ക മാ​ധ്യ​മങ്ങ​ളി​ൽ നി​റ​യാ​റു​ണ്ട്. ഇ​ത്ത​രം വാ​ർ​ത്ത​ക​ളി​ലെ 'മാ​ർ​ക്ക​റ്റിംഗ്'ചാ​ന​ലി​ന് ന​ല്ല പ്രീ ​പ​ബ്ലി​സി​റ്റിയാ​യി മാ​റു​ന്നു എ​ന്ന​താ​ണ് സ​ത്യം.

എ​ന്നാ​ൽ ബി​ഗ്‌ ബോ​സി​ന്റെ പി​ന്നി​ട്ട ര​ണ്ടു സീ​സ​ണി​ലും വ്യൂ​വർ​ഷി​പ്പി​ൽ തു​ണ​ക്കു​ന്ന ഫാ​മി​ലി ഓ​ഡി​യ​ൻ​സ് കൈ​വി​ട്ട കാ​ഴ്ച കാ​ണാം. യു​വനി​രയു​ടെ വ്യൂവർഷിപ്പിൽ വ​ർധന നേ​ടാ​നും ക​ഴി​ഞ്ഞെ​ങ്കി​ലും പു​തി​യ മ​ത്സ​രാർ​ഥി​ക​ൾ ജ​ന​പ്രി​യ​രാ​ക​ണ​മെ​ന്ന​താ​ണ് ചാ​ന​ൽ ക​ണ​ക്കുകൂ​ട്ടൽ.

​കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് പൂ​ർ​ണ​മാ​യും ബി​ഗ്‌ ഹൗസ്. ആ​ദ്യ സം​പ്രേ​ഷ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെട്ട മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ബി​ഗ്‌​ബോ​സ് വി​സി​റ്റ് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ബി​ഗ്‌ ബോ​സ് ഇ​പ്പോ​ൾ മ​ല​യാ​ള​ത്തി​ൽ ഒ​രു പ​രീ​ക്ഷ​ണ റി​യാ​ലി​റ്റി ഷോ​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു സീ​സ​ണി​ലും അ​തി​ന്‍റെ യ​ഥാ​ർ​ഥ വ്യൂ​വ​ർ​ഷി​പ്പ് തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഒ​ന്നാം സീ​സ​ണി​ൽ പ്ര​ള​യ​വും ക​ഴി​ഞ്ഞ സീ​സ​ണി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ ഷോയു​ടെ നി​ർ​ണായ​ക ഘ​ട്ട​ത്തി​ലാ​ണ് നി​ർ​ത്തി​വയ്ക്കു​ന്ന​ത്. അ​ത് ചാനലിനു വ​ൻ തി​രി​ച്ച​ടിയാ​യി.

ഇ​പ്പോ​ൾ തീ​യറ്റ​റു​ക​ളി​ൽ ഫാ​മി​ലി പ്രേ​ക്ഷ​ക​രു​ടെ അഭാ​വ​വും ചി​ല ഭീ​തി​ക​ളും പ്രേ​ക്ഷ​ക​ർക്കു ​മു​ന്നി​ലു​ണ്ട്. അ​തു കൊ​ണ്ടു​ത​ന്നെ മോ​ഹ​ൻ​ലാ​ലി​ന്‍റെ ടി​വി സാ​ന്നി​ധ്യം കൊ​ണ്ട് പു​തി​യ സീ​സ​ൺ വ​ൻ വി​ജ​യം നേ​ടു​മെ​ന്നാ​ണ് ചാ​ന​ൽ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

ഏ​ഷ്യാ​നെ​റ്റും ബി​ഗ്‌ ബോ​സ് നി​ർ​മ്മാ​ണ ക​മ്പ​നി​യും അ​വ​താ​ര​ക​ൻ മോ​ഹ​ൻ​ലാ​ലും ത​മ്മി​ലു​ള്ള പ്രോ​ഗ്രാം ക​രാ​ർ ഈ ​സീ​സണോട് അ​വ​സാ​നി​ക്കു​ക​യാ​ണ്. 60 കോ​ടി ക​ട​ക്കു​ന്ന വ​ൻ ബ​ജ​റ്റ് ടി​വി ഷോ​യു​ടെ മ​ല​യാ​ള​ത്തി​ന്‍റെ ഭാ​വി തീ​രു​മാ​നി​ക്കു​ന്ന​തി​ലും നി​ർണാ​​യ​കമാ​ണ് സീ​സ​ൺ 3യു​ടെ വി​ജ​യം.

പ്രേം ​ടി. നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.