പ്രീ​മി​യം സി​നി​മ​ക​ളു​ടെ ഈ​സ്റ്റ​ർ
Friday, April 2, 2021 5:33 PM IST
ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യ് ന​മ്മു​ടെ വി​നോ​ദ ചാ​ന​ലു​ക​ൾ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. യു​വ​നി​ര പ്രീ​മി​യം സി​നി​മ​ക​ൾ ത​ന്നെ​യാ​ണ് ഇ​വി​ടെ ഏ​റെ ആ​ക​ർ​ഷ​ണം. ഒ​പ്പം മ​റു​നാ​ട​ൻ ഡ​ബ്ബിം​ഗ് ചി​ത്ര​ങ്ങ​ളു​മ​ട​ക്കം 25ഓ​ളം സി​നി​മ​ക​ൾ ഈ​സ്റ്റ​ർ നാ​ളി​ൽ ടി​വി പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തും.

ഏ​ഷ്യാ​നെ​റ്റി​ൽ രാ​വി​ലെ ഒ​മ്പ​തി​ന് യു​വ​ന​ട​ൻ ടോ​വി​നോ തോ​മ​സി​ന്‍റെ കി​ലോ​മീ​റ്റേ​ഴ്സ് ആ​ൻ​ഡ് കി​ലോ​മീ​റ്റേ​ഴ്സി​ൽ തു​ട​ങ്ങു​ന്നു ആ​ഘോ​ഷം. ഉ​ച്ച​ക്ക് 1.30ന്, ​അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ യു​വ ഗാ​യ​ക​ൻ സോ​മ​ദാ​സി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യ​ക​മാ​കു​ന്ന 'സ്നേ​ഹ​പൂ​ർ​വം​സോ​മു'​വി​ൽ മി​ക​ച്ച ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കും. ബോ​ബി ഫാ​ൻ​സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും പ്രോ​ഗ്രാം പ​ങ്കാ​ളി​ക​ളാ​ണ്.

ഉ​ച്ച​ക്ക് 2.30ന് ​കോ​മ​ഡി സ്റ്റാ​ർ ടീ​മി​ന്‍റെ ബി​ഗ്‌ ബോ​സ് സ്പെ​ഷ​ൽ ഷോ ​ചി​രി നി​റ​യു​ന്ന​താ​ണ്. വൈ​കു​ന്നേ​രം 3.30 നാ​ണ് അ​ജു വ​ർ​ഗീ​സ് നാ​യ​ക​നാ​യി എ​ത്തി​യ 'സാ​ജ​ൻ ബേ​ക്ക​റി സി​ൻ​സ് 1962 ന്‍റെ വേ​ൾ​ഡ് പ്രീ​മി​യ​ർ സം​പ്രേ​ഷ​ണം.

തു​ട​ർ​ന്ന് 'ദേ​ശീ​യ പു​ര​സ്കാ​ര​ത്തോ​ടെ മ​ര​ക്കാ​ർ' എ​ന്ന സ്പെ​ഷ​ൽ ഷോ​യി​ൽ മോ​ഹ​ൻ​ലാ​ൽ അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ളും അ​ണി​യ​റ​ക്കാ​രും ഒ​ത്തു​ചേ​രും. പി​ന്നീ​ട് ജ​ന​പ്രി​യ പ​തി​വ് പ്രോ​ഗ്രാ​മു​ക​ൾ 'കോ​മ​ഡി സ്റ്റാ​റും' സ്റ്റാ​ർ സിം​ഗ​ർ 'മ്യൂ​സി​ക്ക​ൽ റി​യാ​ലി​റ്റി ഷോ​യും 'ബി​ഗ്‌​ബോ​സും സം​പ്രേ​ഷ​ണ​ത്തി​നെ​ത്തും.

മ​ഴ​വി​ൽ മ​നോ​ര​മ​യി​ൽ ഫെ​ബ്രു​വ​രി​യി​ൽ തീ​യേ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്ത യു​വ​നി​ര ചി​ത്രം 'യു​വം 'ആ​ണ് രാ​വി​ലെ ഒ​മ്പ​തി​ന് പ്രേ​ക്ഷ​ക​രി​ൽ എ​ത്തു​ന്ന​ത്. ഉ​ച്ച​ക്ക് ഒ​ന്നി​ന് ജ​യ​റാം നാ​യ​ക​നാ​യി എ​ത്തി​യ 'ലോ​ന​പ്പ​ന്‍റെ മാ​മോ​ദി​സ'​യും വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​തീ​ഷ് പോ​ൾ സം​വി​ധാ​നം ചെ​യ്ത ത്രി​ല്ല​ർ മൂ​വി 'ഗാ​ർ​ഡി​യ​നും' ചാ​ർ​ട്ട് സി​നി​മ​ക​ളി​ൽ പെ​ടു​ന്നു.

സീ ​കേ​ര​ള​ത്തി​ൽ രാ​വി​ലെ ഒ​മ്പ​തി​ന് ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ ജെ​നി​ത് കാ​ച്ച​പ്പി​ള്ളി​യു​ടെ 'മ​റി​യം വ​ന്ന് വി​ള​ക്കൂ​തി' സം​പ്രേ​ഷ​ണം ചെ​യ്യും. പി​ന്നാ​ലെ തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളാ​യ "എ​ക്സ്പ്ര​സ് രാ​ജ 'യും ​പ്ര​ഭാ​സി​ന്‍റെ 'സ​ഹോ'​യും മ​ല​യാ​ളം പ​റ​ഞ്ഞു മ​ല​യാ​ളി പ്രേ​ക്ഷ​ക​രി​ലെ​ത്തും.

സൂ​ര്യ ടി​വി​യു​ടെ ഈ​സ്റ്റ​ർ ആ​ക​ർ​ഷ​ണം ന​ട​ൻ ജ​യ​സൂ​ര്യ നാ​യ​ക​നാ​യ 'വെ​ള്ളം'​സി​നി​മ യാ​ണ്. ഉ​ച്ച​ക്ക് 12.30ന് ​പ്രീ​മി​യ​ർ ചി​ത്ര​മാ​യാ​ണ് ടെ​ലി​വി​ഷ​നി​ൽ എ​ത്തു​ന്ന​ത്.

കൈ​ര​ളി ടി​വി​യി​ലും വൈ​വി​ധ്യം നി​റ​ഞ്ഞ ഒ​ട്ടെ​റെ പ്രോ​ഗ്രാ​മു​ക​ൾ ചാ​ർ​ട്ട് ചെ​യ്തു ക​ഴി​ഞ്ഞു. വ​ർ​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്ക് ശേ​ഷം മെ​ഗാ സ്റ്റേ​ജ് ഷോ, ​ക​ണ്ണൂ​ർ ധ​ർ​മ്മ​ടം മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കു​ന്ന 'വി​ജ​യം' ഈ ​ചാ​ന​ലി​ൽ സ്ഥാ​നം നേ​ടു​ന്നു​ണ്ട്. തെ​ന്നി​ന്ത്യ​ൻ താ​രം പ്ര​കാ​ശ് രാ​ജ്, ഇ​ന്ന​സെ​ന്‍റ്, ന​വ്യ നാ​യ​ർ, ആ​ശ ശ​ര​ത്, അ​നു​ശ്രീ, ഹ​രീ​ഷ് ശി​വ​രാ​മ​കൃ​ഷ്ണ​ൻ, ഗാ​യി​ക സി​ത്താ​ര തു​ട​ങ്ങി വ​ൻ താ​ര​നി​ര ത​ന്നെ​യു​ണ്ട്.

ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​യ പാ​സ​ഞ്ച​ർ, ദി​ലീ​പ് ചി​ത്രം ചെ​സ്സ്, ഡ​ബ്ബിം​ഗ് ചി​ത്ര​ങ്ങ​ളാ​യ സൂ​ര്യ വം​ശി, മി​രു​ത​നു​വും കൂ​ടാ​തെ വേ​ൾ​ഡ് മ​ല​യാ​ളം ടെ​ലി​വി​ഷ​ൻ പ്രീ​മി​യ​റാ​യി ലാ​ൽ നാ​യ​ക​നാ​യ ത​മി​ഴ് സി​നി​മ 'ആ​ന്‍റ​ണി' മൊ​ഴി​മാ​റ്റം ചെ​യ്തു രാ​ത്രി എ​ട്ടി​ന് കൈ​ര​ളി​യി​ൽ എ​ത്തും.

ഫ്‌​ള​വേ​ഴ്‌​സ് ചാ​ന​ലി​ൽ 'കൊ​ച്ചി​ൻ വൈ​റ്റ് കൊ​റ​സി​ന്‍റെ 'ഈ​സ്റ്റ​ർ റെ​സി​റ്റാ​ൻ​സി'​ന്‍റെ ക്രി​സ്തീ​യ ഭ​ക്തി ഗാ​ന​ങ്ങ​ളി​ലൂ​ടെ ആ​ഘോ​ഷ​ങ്ങ​ൾ വി​രി​യും. സി​നി​മ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ചാ​ന​ൽ ഹൈ​ലൈ​റ്റ് ചെ​യ്യു​ന്ന പ്രോ​ഗ്രാം 'ടോ​പ് സിം​ഗ​ർ സ്റ്റാ​ർ നൈ​റ്റ്‌ 'ആ​ണ്. ഒ​ട്ടെ​റെ സെ​ലി​ബ്ര​റ്റി​ക​ൾ ഷോ​യു​ടെ ഭാ​ഗ​മാ​കു​ന്നു​ണ്ട്.

കോ​ടി​ക​ൾ മു​ത​ൽ മു​ട​ക്കി​യ സി​നി​മ​ക​ൾ എ​ങ്ങി​നെ തി​രി​ച്ചു പി​ടി​ക്കും എ​ന്ന ആ​ശ​ങ്ക​ക​ൾ ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ചാ​ന​ലു​ക​ൾ​ക്കു​ണ്ട്. അ​തു കൊ​ണ്ടു ത​ന്നെ​യാ​ണ് ചെ​റു​കി​ട ചി​ത്ര​ങ്ങ​ൾ ഇ​റ​ക്കി പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ത​യാ​റാ​കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പും പ​രീ​ക്ഷ​കാ​ല​വും വ്യൂ​വെ​ർ​ഷി​പ്പി​ൽ ന​ൽ​കു​ന്ന തി​രി​ച്ച​ടി ആ​ഴ്ച ക​ളാ​യി തു​ട​രു​ക​യാ​ണ്. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് വി​ധി​യെ​ഴു​ത്തു വ​രെ മാ​ത്ര​മ​ല്ല പി​ന്നെ​യും തു​ട​രു​മെ​ന്നാ​ണ് സൂ​ച​ന.

എ​ന്താ​യാ​ലും പു​തി​യ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ആ​ദ്യ ആ​ഘോ​ഷ​മാ​യെ​ത്തു​ന്ന ഈ​സ്റ്റ​ർ ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് ചാ​ന​ലു​ക​ൾ ക​ണ​ക്കു കൂ​ട്ടു​ന്ന​ത്.

പ്രേം​ടി.​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.