കോ​മ​ഡി ഉ​ത്സ​വം:​ ചി​രി​പ്പു​ര​ത്തി​ന്‍റെ മെ​ഗാ​ഷോയുടെ രണ്ടാം പതിപ്പ് 14 മുതൽ
Sunday, February 14, 2021 11:46 AM IST
മ​ല​യാ​ളം ടെ​ലി​വി​ഷ​ൻ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട്ട പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യി​രു​ന്നു ഫ്‌​ള​വേ​ഴ്‌​സ് ചാ​ന​ലിന്‍റെ കോ​മ​ഡി ഉ​ത്സ​വം. സാ​ധാ​ര​ണ കോ​മ​ഡി വേ​ദി​ക​ളി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി സാ​ധാ​ര​ണ ജ​ന​ങ്ങ​ളാ​ണ് ഈ ​പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​ങ്ങി​നെ അ​റി​യ​പ്പെ​ടാ​തെ പോ​യ നി​ര​വ​ധി ക​ലാ​കാ​ര​ൻ​മാ​ർ കോ​മ​ഡി ഉ​ത്സ​വ​ത്തിന്‍റെ ഭാ​ഗ​മാ​യി.

ആ​ദ്യ സീ​സ​ണി​ൽ 500ൽ ​പ​രം ക​ലാ​കാ​ര​ന്മാ​ർ അ​വ​രു​ടെ ജീ​വി​തവീ​ഥി​ക​ളി​ൽ പ്ര​കാ​ശമേ​കി. ഒ​പ്പം 1525 ക​ലാ​കാ​ര​ന്മാ​രെ കോ​ർ​ത്തി​ണ​ക്കി ഗി​ന്ന​സ് ലോകറിക്കാർ​ഡ് സ്വ​ന്ത​മാ​ക്കി​യ ഒ​രേ ഒ​രു ഷോ​യും കോ​മ​ഡി ഉ​ത്സ​വം ത​ന്നെ.



അ​തി​ന്‍റെ ര​ണ്ടാം സീ​സ​ൺ കൊ​റോ​ണ​യെ​ന്ന വ്യാ​ധി കെ​ടു​ത്തി​യ 'ഉ​ത്സ​വ​ങ്ങ​ൾ'​ക്ക് തി​രി തെ​ളി​യി​ച്ചു വീ​ണ്ടും കൊ​ടി​യേ​റു​ക​യാ​ണ് മെ​ഗാഷോ​യി​ലൂ​ടെ ഫ്ല​വേ​ഴ്‌​സ് സു​വ​ർ​ണ സ്‌​ക്രീ​നി​ൽ. ഫെ​ബ്രു​വ​രി 14ന് രാ​ത്രി ഏഴു മു​ത​ൽ മൂ​ന്നു മ​ണി​ക്കൂ​ർ നീ​ളു​ന്ന പരിപാടി ചി​രി​യും ക​ല​യും ചെ​മ്പ​ട മേ​ള​വും കൊ​ണ്ട് പു​തി​യ വി​നോ​ദ വി​സ്മ​യം ത​ന്നെ​യാ​യി മാ​റും. മി​ഥു​ൻ ര​മേ​ഷ് ആ​ണ് ഷോ ​അ​വ​താ​ര​ക​ൻ.

പ്രേം​ടി. നാ​ഥ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.