ന​ന്ദ​നം സി​നി​മ​യും "ഫ്ല​വേ​ഴ്സ്‌' സീ​രി​യ​ലും..
Friday, August 7, 2020 10:52 AM IST
സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് 2002ൽ ​ക​ഥ​യും തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും ചെ​യ്ത് മി​ക​ച്ച വാ​ണി​ജ്യ വി​ജ​യം നേ​ടി​യ ചി​ത്ര​മാ​യി​രു​ന്നു ന​ന്ദ​നം. ന​ട​ൻ പൃ​ഥി​രാ​ജി​ന്‍റെ ആ​ദ്യ സി​നി​മ. ഇ​പ്പോ​ൾ ഈ ​സി​നി​മ യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തി​യൊ​രു സീ​രി​യ​ൽ അ​തെ ടൈ​റ്റി​ലി​ൽ ഫ്‌​ള​വേ​ഴ്‌​സ് ടീ​വി​യി​ൽ സം​പ്രേ​ഷ​ണ​വും ആ​രം​ഭി​ച്ചു.

ര​ഞ്ജി​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ ര​ഘു​നാ​ഥ​നാ​ണ് ഫോ​ർ എ​വ​ർ എ​ന്‍റ​ർ​ടൈ​ൻ​ന്‍റി​ന്‍റെ ബാ​ന​റി​ൽ പ​ര​മ്പ​ര നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ​യി​ലെ നാ​യി​ക ക​ഥാ​പാ​ത്ര​വും കൃ​ഷ്ണ ഭ​ക്ത​യു​മാ​യ ബാ​ലാ​മ​ണി (ന​വ്യ​നാ​യ​ർ ) വീ​ട്ടു ജോ​ലി​ക്കാ​രി​യാ​യി ഉ​ണ്ണി​യ​മ്മ​യു​ടെ ത​റ​വാ​ട്ടി​ൽ എ​ത്തു​ന്ന​തി​നു മു​മ്പു​ള്ള ജീ​വി​ത സാ​ഹ​ച​ര്യ മാ​ണ് പ്ര​മേ​യ​ത്തി​ന്റെ കാ​ത​ൽ.

ബാ​ലാ​മ​ണി​യു​ടെ പൂ​ർ​വ ക​ഥ അ​റി​യാ​ൻ പ്രേ​ക്ഷ​ക​ർ​ക്കു​ള്ള ആ​കാം​ക്ഷ സ്വാ​ഭാ​വി​ക​മാ​ണ​ല്ലോ. ഗു​രു​വാ​യൂ​ർ ഭ​ക്തി സാ​ന്ദ്ര​ത യി​ൽ നി​ന്നാ​ണ് ആ​ദ്യ എ​പ്പി​സോ​ഡു​ക​ൾ തു​ട​ങ്ങു​ന്ന​ത്. സി​നി​മ​യു​ടെ സീ​നു​ക​ളും ഗാ​ന​ങ്ങ​ളും സം​യോ​ജി​പ്പി​ച്ചു പ്രേ​ക്ഷ​ക​രി​ൽ സ്വീ​കാ​ര്യ​ത കൂ​ട്ടാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്.

എ​ൻ. കെ. ​ലോ​ഹി​താ​ക്ഷ​ന്‍റെ ക​ഥ​ക്ക് ശി​വ​ൻ ആ​ണ് തി​ര​ക്ക​ഥ. ദി​ലീ​പ് താ​വ​ന്നൂ​ർ ആ​ണ് സം​വി​ധാ​യ​ക​ൻ. ആ​കാ​ശ​ദൂ​ത് പോ​ലു​ള്ള സൂ​പ്പ​ർ ഹി​റ്റ്‌ സി​നി​മ​ക​ളു​ടെ ര​ണ്ടാം ഭാ​ഗം പാ​ര​മ്പ​ര​ക​ളാ​യി ചാ​ന​ലു​ക​ളി​ൽ എ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും വി​ജ​യം നേ​ടാ​തെ ക​ട​ന്നു പോ​യ ച​രി​ത്ര​മു​ണ്ട്.

എ​ന്നാ​ൽ ന​ന്ദ​നം പു​തി​യൊ​രു പ​രീ​ക്ഷ​ണ​മാ​ണ്. രാ​ത്രി 7.30ന് ​സം​പ്രേ​ക്ഷ​ണം ചെ​യു​ന്ന പ​ര​മ്പ​ര​യി​ൽ ഇ​പ്പോ​ൾ ഷാ​ജു ശ്രീ​ധ​ർ, ക​വി​ത നാ​യ​ർ, മം​ഖാ മ​ഹേ​ഷ്‌ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ൾ കേ​ശ​വ​ൻ​നാ​യ​ർ (ഇ​ന്ന​സെ​ന്‍റ് )ഉ​ണ്ണി​യ​മ്മ
(ക​വി​യൂ​ർ പൊ​ന്ന​മ്മ )പി​ന്നെ ബാ​ലാ​മ​ണി​യും(​ന​വ്യ നാ​യ​ർ ) നി​ർ​ണ്ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ൽ സീ​രി​യ​ലി​ൽ ക​ട​ന്നു വ​രു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

പ്രേം​ടി. നാ​ഥ്‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.