നിഷ "നീലു'വായി തുടരും: വിശദീകരണവുമായി ചാനൽ
Sunday, July 8, 2018 4:06 PM IST
ചലച്ചിത്ര-ടിവി താരം നിഷ സാരംഗിനെ "ഉപ്പും മുളകും' പരമ്പരയിൽ നിന്ന് മാറ്റിയെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് ചാനൽ. ഇതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യമല്ലെന്ന് ചാനൽ മാനേജ്മെൻറ് അറിയിച്ചു. സീരിയലിലെ "നീലു'വെന്ന കഥാപാത്രത്തെ നിഷ തന്നെ തുടർന്നും അവതരിപ്പിക്കുമെന്നും ചാനൽ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

നിഷയുമായി ചാനൽ മാനേജ്മെന്‍റ് ചർച്ച നടത്തിയിരുന്നുവെന്നും ഈ ചർച്ചക്കൊടുവിലാണ് വരും ദിവസങ്ങളിൽ സീരിയലിന്‍റെ ചിത്രീകരണം കൊച്ചിയിൽ തുടരാൻ തീരുമാനിച്ചതെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ, സീരിയലിൽ നിന്ന് മുന്നറിയിപ്പില്ലാതെ തന്നെ ഒഴിവാക്കിയെന്ന് നടി തന്നെയാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. വെളിപ്പെടുത്തലിനു പിന്നാലെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ "വുമൺ ഇൻ സിനിമ കളക്ടീവ് '(ഡബ്ല്യുസിസി) നടിക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു. നിഷയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു "ഡബ്ല്യുസിസി'യുടെ ആവശ്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.