മോ​ഹ​ൻ​ലാ​ലി​ന്‍റെ "ലാ​ലോ​ണം പൊ​ന്നോ​ണം'
Tuesday, August 18, 2020 11:27 AM IST
ഏ​ഷ്യാ​നെ​റ്റി​ൽ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​പ്രോ​ഗ്രാ​മു​ക​ളി​ൽ പ്രീ​മി​യം സി​നി​മ​ക​ൾ​ക്ക​പ്പു​റം മു​ഖ്യ ആ​ക​ർ​ഷ​ണം മോ​ഹ​ൻ​ലാ​ലി​ന്‍റെ സ്റ്റേ​ജ് ഷോ "​ലാ​ലോ​ണം പൊ​ന്നോ​ണ'​മാ​ണ്. മാ​സ​ങ്ങ​ൾ നീ​ളു​ന്ന തി​യേ​റ്റ​ർ സി​നി​മ​ക​ളു​ടെ അ​ഭാ​വ​ത്തി​നു ശേ​ഷം ലാ​ൽ ആ​രാ​ധ​ക​ർ ആ​കം​ക്ഷ​യോ​ടെ​യാ​ണ് ഒ​രു "ലാ​ൽ ലു​ക്കി'​നാ​യ് കാ​ത്തി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ലാ​ലെ​ത്തു​ന്ന​ത്.

ഏ​ഷ്യാ​നെ​റ്റി​ന്‍റെ ബി​ഗ് ബോ​സ് സീ​സ​ൺ 2വി​ലാ​ണ് അ​വ​സാ​ന​മാ​യി ലാ​ൽ അ​വ​താ​ര​ക​നാ​യി എ​ത്തി​യ​ത്. എ​ന്നാ​ൽ എ​ഴു​പ​ത്തി​യ​ഞ്ചോ​ളം എ​പ്പി​സോ​ഡ് പി​ന്നി​ട്ട ഷോ ​കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു.

കൊ​ച്ചി ഗോ​കു​ലം പാ​ർ​ക്കി​ലാ​ണ് ഈ ​നൃ​ത്ത സം​ഗീ​ത ഹാ​സ്യ വി​രു​ന്ന് "ഗ്രീ​ൻ മാ​റ്റി'​ൽ ചി​ത്രീ​ക​രി​ച്ച​ത്. സം​വി​ധാ​യ​ക​ൻ ടി. ​കെ. രാ​ജീ​വ്‌ കു​മാ​റാ​ണ് ഷോ ​ഡ​യ​റ​ക്ട​ർ. ജൂ​ലൈ അ​വ​സാ​ന വാ​ര​ത്തി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ ചെ​ന്നൈ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലെ​ത്തു​ന്ന​ത്.



സ്ഥി​രം ഹോ​ട്ട​ലാ​യ ട്രാ​വ​ൻ​കൂ​ർ കോ​ർ​ട്ടി​ൽ കോ​റ​ന്‍റൈ​ൻ ദി​വ​സ​ങ്ങ​ൾ പൂ​ത്തി​യാ​ക്കി​യാ​ണ് ഷോ​യു​ടെ ഭാ​ഗ​മാ​യ​ത്. പൂ​ർ​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധ​യ​മാ​യി​രു​ന്നു അ​ഭി​നേ​താ​ക്ക​ളും അ​ണി​യ​റ​ക്കാ​രും.

ഉ​ത്രാ​ടം നാ​ളി​ൽ പ്രൈം ​ടൈ​മി​ൽ സം​പ്രേ​ക്ഷ​ണം ചെ​യ്യാ​നാ​ണ് ഏ​ഷ്യാ​നെ​റ്റ്‌ പ്ലാ​ൻ ചെ​യു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ കോ​ടി ക്ല​ബ്ബി​ൽ ആ​ദ്യ​മാ​യി സ്ഥാ​നം നേ​ടി​യ ദൃ​ശ്യം സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ന് സെ​പ്റ്റം​ബ​ർ ആ​ദ്യ വാ​രം ലാ​ൽ ജോ​യി​ൻ ചെ​യ്യും.

പ്രേം​ടി. നാ​ഥ്‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.